Categories
നിര്‍ഭയ കേസ്: നടപ്പിലാക്കാന്‍ ഇനി രണ്ട് ദിവസം മാത്രം; തൂക്കികൊല്ലുന്നതിനുമുന്‍പ് വിവാഹമോചനം വേണമെന്ന് പ്രതിയുടെ ഭാര്യ
പ്രതികളായ മുകേഷ് സിങ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് കുമാര്‍ സിങ് എന്നിവര്‍ നിലവില്‍ തീഹാര്‍ ജയിലിലാണ്. ആരാച്ചാര്‍ ഡമ്മി പരീക്ഷണം നടത്തി കഴിഞ്ഞു.
Trending News





നിര്‍ഭയ കേസില്‍ മരണ ശിക്ഷ നടപ്പിലാക്കാന്‍ ഇനി രണ്ട് ദിവസം മാത്രം. മാര്‍ച്ച് 20 നാണ് വിധി നടപ്പിലാക്കുക. അതേസമയം, പ്രതി അക്ഷയ് കുമാറില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ കോടതിയിലെത്തി. ബിഹാര്‍ ഔറംഗബാദിലെ കോടതിയിലാണ് യുവതി ഹര്‍ജി നല്‍കിയത്. നാല് പേരെയാണ് 20ന് തൂക്കിലേറ്റുക. തൂക്കിലേറ്റുന്നതിനുമുന്‍പ് തനിക്ക് വിവാഹമോചനം വേണമെന്നും, വിധവയായി ജീവിക്കാന്‍ കഴിയില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
Also Read

നാളെ ഹര്‍ജി പരിഗണിക്കും. തന്‍റെ ഭര്‍ത്താവ് നിരപരാധിയാണെന്നാണ് യുവതി പറയുന്നത്. ഭര്‍ത്താവ് കൂട്ട ബലാത്സംഗ കേസില്‍ പ്രതിയായതിനാല്‍ യുവതിക്ക് നിയമപരമായി വിവാഹമോചനം അനുവദിക്കാന്‍ കഴിയുമെന്ന് ഡല്‍ഹി തീസ് ഹസാരി കോടതിയിലെ മുതിര്‍ അഭിഭാഷകന്‍ പറഞ്ഞു.
പ്രതികളായ മുകേഷ് സിങ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് കുമാര്‍ സിങ് എന്നിവര്‍ നിലവില്‍ തീഹാര്‍ ജയിലിലാണ്. ആരാച്ചാര്‍ ഡമ്മി പരീക്ഷണം നടത്തി കഴിഞ്ഞു. ഇനി വിധി നടപ്പിലാക്കുന്നതിനായി കാത്തിരിക്കുകയാണ് രാജ്യം.

Sorry, there was a YouTube error.