
നെല്ലിക്കട്ട: പി.ബി.എം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂൾ ചെയർമാനും മഞ്ചേശ്വരം എം.എല്‍.എ യും ആയിരുന്ന പി.ബി.അബ്ദുറസ്സാഖ് ഹാജിയുടെ സ്മരാണർത്ഥം പി.ബി.എം. ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂൾ മാനേജ്മെന്റ് നൽകുന്ന സ്ക്കോളർഷിപ്പിന്ന് അപേക്ഷ ക്ഷണിച്ചു. പഠനത്തിൽ മികവ് പുലർത്തുന്ന ഏഴാം ക്ലാസ് പാസ്സായ വിദ്യാർത്ഥിനികൾക്ക് അപേക്ഷിക്കാം.

സ്കോളർഷിപ്പിന് യോഗ്യത നേടിയാൽ എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ സൗജന്യ പഠനത്തോടപ്പം സിവിൽ സർവ്വീസ് പരീക്ഷക്കുള്ള പരീശീലനവും മറ്റു മത്സര പരീക്ഷകൾക്കുള്ള പരിശീലനവും സൗജന്യമായി ലഭിക്കും. ഈ അധ്യായന വർഷം തെരഞ്ഞെടുക്കപ്പെട്ട പത്ത് വിദ്യാർത്ഥിനികൾക്കാണ് പ്രവേശനം നൽകുന്നത്. താൽപര്യമുള്ള വിദ്യാർത്ഥിനികളുടെ രക്ഷിതാക്കൾ ബന്ധപെടുക . 9539915221 ,8921380107.
