
കാസർകോട്: കേരളാ- കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സംസ്ഥാനത്തെ വിവിധ ജില്ലാ ആസ്ഥാനങ്ങളിൽ യു.ഡി.എഫ് നടത്തിയ രാപ്പകൽ സമരത്തിൽ നിരവധിപേർ പങ്കെടുക്കുകയും പ്രതിഷേധിക്കുകയ്യും ചെയ്തു. എന്നാൽ കാസര്‍കോടിലെ രാപ്പകൽ സമരത്തിൽ നിന്നും യൂത്ത് ലീഗ് നേതാവിന് സംഭവിച്ച നാക്ക് പിഴയാണ് ഇപ്പോള്‍ സംസാരവിഷയം. രാപ്പകല്‍ സമരം കൊഴുപ്പിക്കുന്നതിനായി യൂത്ത് ലീഗ് നേതാവും മഞ്ചേശ്വരം ബ്ളോക്ക് പഞ്ചായത് പ്രസിഡ ണ്ടും ആയ എ.കെ.എം അഷ്‌റഫ് നടത്തിയ ഫേസ്ബുക്ക് ലൈവിലാണ് നാക്കുപിഴ സംഭവിച്ചത്.

കേരളാ- കേന്ദ്ര സര്‍ക്കാരുകളെ സംബന്ധിച്ച് പറയുന്നതിനിടെ സമരത്തിന് നേതൃത്വം നല്‍കിയ ഉമ്മന്‍ ചാണ്ടി, കുഞ്ഞാലിക്കുട്ടി എന്നിവരെ പറ്റി പരാമര്‍ശിക്കുന്നുണ്ട്. ഇതിലാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കേരളാ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്ന് ഇദ്ദേഹം വിശേഷിപ്പിച്ചത്. പറഞ്ഞുകഴിഞ്ഞ ശേഷവും തനിക്ക് പറ്റിയ അബദ്ധം ഇദ്ദേഹത്തിന് തിരിച്ചറിയാന്‍ ആയില്ല എന്നതാണ് കൌതുകം. ഫേസ് ബുക്കില്‍ തത്സമയമായതിനാല്‍ നിരവധി ആളുകളാണ് ഇത് കണ്ടുകൊണ്ടിരുന്നത്. എന്തായാലും സോഷ്യല്‍ മീഡിയാ ട്രോളര്‍മാര്‍ക്ക് പൊങ്കാലയിടാന്‍ ലീഗ് ആയി ഒരു അവസരം ഉണ്ടാക്കി കൊടുത്തിരിക്കുകയാണ് ഇതിലൂടെ. ലൈവ് പുറത്തുവന്ന് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ‘നിങ്ങള്‍ സ്വപ്ന ലോകത്താണോ..?’ എന്ന കമന്റ് അടക്കം നിരവധി അഭിപ്രായങ്ങള്‍ ഇതിനകം വന്നുകഴിഞ്ഞു.

സാധാരണക്കാര്‍ക്ക് പറ്റുന്ന നാക്ക് പിഴ പോലെയല്ല ജനപ്രതിനിധി പോലെ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങള്‍ വഹിക്കുന്ന ഒരാളില്‍ നിന്നും ഇത്തരത്തില്‍ ഉണ്ടാകുന്നത്. ഇവര്‍ തങ്ങളുടെ അറിവ് ഇത്രയുമേ ഉള്ളൂ എന്ന് വെളിപ്പെടുത്തുകയാണ് ചെയ്യുന്നത് എന്ന് പറയുന്നതില്‍ അതിശയോക്തി തോന്നുകയില്ല. എന്തായാലും ഈ സംഭവം ആഘോഷമായത് മലയാളത്തിന്റെ സ്വന്തം ട്രോളര്‍മാര്‍ക്കാണ്.
