പിണറായിയുടെ ധാര്‍ഷ്ട്യം പാര്‍ട്ടിയുടെ അവസാന മുഖ്യമന്ത്രിയാക്കുമെന്ന് മുല്ലപ്പള്ളി; പരാമര്‍ശം വിശ്വസികളോടുള്ള യുദ്ധ പ്രഖ്യാപനമാണെന്നു ചെന്നിത്തല

  • Post category:news
  • Reading time:1 min read
You are currently viewing പിണറായിയുടെ ധാര്‍ഷ്ട്യം പാര്‍ട്ടിയുടെ അവസാന മുഖ്യമന്ത്രിയാക്കുമെന്ന് മുല്ലപ്പള്ളി; പരാമര്‍ശം വിശ്വസികളോടുള്ള യുദ്ധ പ്രഖ്യാപനമാണെന്നു ചെന്നിത്തല

കോഴിക്കോട്: കേരളം ഭരിക്കുന്നത് തന്ത്രിയേയും മന്ത്രിയേയും തിരിച്ചറിയാത്ത മുഖ്യമന്ത്രിയാണ് പിണറായിയെന്നും ഈ ധാര്‍ഷ്ട്യം പിണറായിയെ പാര്‍ട്ടിയുടെ അവസാന മുഖ്യമന്ത്രിയാക്കുമെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തന്ത്രിമാരെ പന്തളം കൊട്ടാരത്തെയും വിമര്‍ശിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക്് കോഴിക്കോട്ട് മറുപടി പറയുകയായിരുന്നു അദ്ദേഹം. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രാജിക്കത്ത് പിണറായിയുടെ മുഖത്ത് വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോകുകയായിരുന്നു വേണ്ടത്. ദേവസ്വം ബോര്‍ഡ് എന്ത് കോപ്രായമാണ് കാട്ടിയത് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ദേവസ്വം ബോര്‍ഡ് വിശ്വാസികള്‍ക്കൊപ്പം നില്‍ക്കണോ സര്‍ക്കാറിനോപ്പം നില്‍ക്കണോ എന്ന് വ്യക്തമാക്കണം. ആത്മാഭിമാനമുള്ള ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രാജിവെയ്ക്കാന്‍ ധൈര്യം കാട്ടണം എന്നും മുല്ലപ്പളളി പറഞ്ഞു. സര്‍ക്കാര്‍ പറയുന്നത് പോലെയവണം കാര്യങ്ങള്‍ എങ്കില്‍ കടകംപ്പള്ളിയെ തന്ത്രിയാക്കണം. പിണറായിക്ക് പന്തളം കുടുംബത്തിന്റെ ചരിത്രമറിയില്ല. പന്തളം കൊട്ടാരത്തിന്റെ പ്രതിനിധി ശശികുമാര വര്‍മ്മ ഇടതുപക്ഷ യൂണിയന്‍ നേതാവായിരുന്നു. കൊട്ടാരത്തിന്റെ ചരിത്രവും പിണറായി മറക്കുന്നു. അതേസമയം മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ അങ്ങേയറ്റം അനുചിതമെന്നും വിശ്വസികളോടുള്ള യുദ്ധ പ്രഖ്യാപനവുമാണെന്നും പ്രതിപക്ഷ നേതാവ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു. വിശ്വാസികള്‍ക്ക് മേലുള്ള കടന്നാക്രമണം മുഖ്യമന്ത്രിയുടെ പദവിയ്ക്ക് ചേര്‍ന്നതല്ല. അങ്ങാടിയില്‍ തോറ്റ തിനു അമ്മയോട് എന്നത് പോലെ ആയിരുന്നു മുഖ്യമന്ത്രിയുടെ ഇന്നലത്തെ പ്രസംഗം. മുഖ്യമന്ത്രി മനപൂര്‍വം പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. ദേവസ്വം ബോര്‍ഡ് വരുതിയ്ക്ക് വരുന്നില്ല എന്നത് കണ്ടു കൊണ്ടാണ് അവര്‍ക്ക് എതിരെ തിരിഞ്ഞത്. രോഷം തന്ത്രിയുടെ മേല്‍ പ്രയോഗിക്കുന്നു.

ആചാരങ്ങളുടെ അവസാന വാക്ക് തന്ത്രി ആണെന്ന് സുപ്രീം കോടതി വരെ പറഞ്ഞു. ആചാരങ്ങളിലും പൂജാ കാര്യങ്ങളിലും തന്ത്രി ആണ് അവസാന വാക്ക് എന്നു ദേവസ്വം ബോര്‍ഡ് നല്‍കിയ സത്യവാങ് മൂലത്തില്‍ പറഞ്ഞുട്ടിണ്ട്. മുണ്ടിന്റെ കൊന്തലയില്‍ താക്കോല്‍ കെട്ടി നടക്കേണ്ട ഉത്തരവാദിത്വം മാത്രം അല്ല തന്ത്രിയ്ക്ക് ഉള്ളതെന്ന് മുഖ്യമന്ത്രി മനസിലാക്കണം. കോടതി വിധി വന്നാല്‍ സ്വീകരിക്കേണ്ട കാര്യങ്ങള്‍ ഒന്നും സര്‍ക്കാര്‍ ചെയ്തില്ല. കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ വലിയ ധൃതി കാണിച്ചു. മുഖ്യമന്ത്രി വര്‍ഗീയ ധ്രുവീകരണതിനു ശ്രമിക്കുന്നു. ആര്‍.എസ്.എസിനും ബി.ജെ.പിയ്ക്കും ഉള്ള ഗൂഢ അജണ്ട നടപ്പാക്കാന്‍ മുഖ്യമന്ത്രി സഹായിക്കുന്നു എന്നും ചെന്നിത്തല പറഞ്ഞു.

0Shares