കാസര്‍കോട്: പാലക്കുന്ന് ഭഗവതിക്ഷേത്രത്തിലെ ഭരണി ഉത്സവം പ്രമാണിച്ച് മാര്‍ച്ച് 16, 17 തീയതികളില്‍ കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനില്‍ വിവിധ തീവണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചു. 16ന് വൈകീട്ട 6.50ന് 16650 നമ്പര്‍ നാഗര്‍കോവില്‍-മംഗളൂരു പരശുറാംഎക്‌സ്പ്രസും 16നും 17-നു രാവിലെ 6.15നു മംഗളൂരു-നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ്, 16 ന് രാത്രി 11.10നു 22638 നമ്പര്‍ മംഗളുരു ചെന്നൈ വെസ്റ്റ്കോസ്റ്റ്, 17ന് ഉച്ചയ്ക്ക് 2.50 നു 22637 നമ്പര്‍ ചെന്നൈ -മംഗളൂരു വെസ്റ്റ്കോസ്റ്റ് എക്‌സ്പ്രസ് ട്രെയിനുകള്‍ നിര്‍ത്തും.
16നും 17-നും രാവിലെ 8. 20നു 16605 നമ്പര്‍ മംഗളൂരു-നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസ്, 16ന് ഉച്ചയ്ക്ക് 3.20നു 16606 നമ്പര്‍ നാഗര്‍കോവില്‍-മംഗളൂരു ഏറനാട് എക്‌സ്പ്രസ് ട്രെയിനുകള്‍ ഒരുമിനുട്ടുനേരം നിര്‍ത്തും. മാര്‍ച്ച് 13 മുതല്‍ 17 വരെയാണ് ക്ഷേത്രത്തില്‍ ഭരണിമഹോത്സവം നടക്കുന്നത്.
പാലക്കുന്ന് ഭരണിമഹോല്‍സവം; മാര്‍ച്ച് 16നും 17നും കോട്ടിക്കുളത്ത് വിവിധ ട്രെയിനുകള്‍ നിര്‍ത്തും