പാലക്കുന്നില്‍ കഞ്ചാവ് മാഫിയ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി; വെടിവപ്പില്‍ ഒരാള്‍ക്ക് പരിക്ക്

  • Post category:news
  • Reading time:1 min read
You are currently viewing പാലക്കുന്നില്‍ കഞ്ചാവ് മാഫിയ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി; വെടിവപ്പില്‍ ഒരാള്‍ക്ക് പരിക്ക്

കാസര്‍കോട്: പാലക്കുന്നില്‍ കഞ്ചാവ് മാഫിയ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലിനിടെ വെടിവെപ്പ്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി പത്തോടെ കോട്ടിക്കുളം സിറ്റി സെന്റര്‍ ബില്‍ഡിങിന് സമീപത്തുവച്ചായിരുന്നു സംഭവം.
പാലക്കുന്ന് സ്വദേശി ഫയാസി(19)നാണ് വെടിയേറ്റത്. യുവാവിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോലാച്ചി നാസറിന്റെ സംഘമാണ് വെടിവെച്ചതെന്നാണ് വിവരം. കഞ്ചാവ് മാഫിയ സംഘങ്ങള്‍ തമ്മില്‍ലുളള തര്‍ക്കത്തിനിടെ വെടിയുതിര്‍ത്തപ്പോള്‍ ഫയാസിന്റെ കാലില്‍ തുളഞ്ഞുകയറുകയായിരുന്നു. യുവാവിനെ ഉടന്‍ തന്നെ സ്വകാര്യാശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. യുവാവിന്റെ ശരീരത്തില്‍ നിന്നും രണ്ട് വെടിയുണ്ടകള്‍ നീക്കം ചെയ്തു. ബേക്കല്‍ പോലിസ് കേസെടുത്ത് യുവാവിന്റെ മൊഴി രേഖപ്പെടുത്താന്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്.

0Shares