കാസര്‍കോട്: പാര്‍ടിയുടെ ദൗര്‍ബല്യത്തെ കുറിച്ചാണ് ചര്‍ച്ചകള്‍ നീണ്ടുപോയതെന്ന് സി.പി.എം കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റംഗം എം.വി ബാലകൃഷ്ണന്‍. അഞ്ചരമണിക്കൂറോളം ഗ്രൂപ് ചര്‍ച്ച നടത്തിയതിന് ശേഷമാണ് പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നടപടിയുണ്ടായത്. അതേസമയം ദൗബല്യങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ സ്വാഭാവികമാണെന്നും അത് പരിഹരിക്കാനുള്ള നടപടയിലേക്കാണ് പാര്‍ടി നിങ്ങുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 11 വനിതകളടക്കം 36 പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഇക്കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ പാര്‍ടിക്ക് ജില്ലയില്‍ നല്ല വളര്‍ച്ചയുണ്ടായെങ്കിലും മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളില്‍ വേണ്ടത്ര പുരോഗതിയുണ്ടാക്കാനായില്ല. പാര്‍ടിയുടെ കന്നഡ പത്രമായ തുളുനാട് പൂട്ടേണ്ടിവന്നതും അതിന്റെ സാഹചര്യത്തിലാണെന്നും നേതൃത്വം പരോക്ഷമായി സൂചിപ്പിച്ചു. റെയില്‍വേയുടെ കാര്യത്തില്‍ ഭൗതീക സാഹചര്യമൊരുക്കുന്നതില്‍ മുന്‍പന്തിയിലെത്തിയെങ്കിലും ട്രെയിനുകളുടെ സ്റ്റോപ് സംബന്ധിച്ച് നടപടിയൊന്നുകൊണഅടുവരാന്‍ എം.പിക്കും പാര്‍ടിക്കും കഴിഞ്ഞില്ല.
എന്നാല്‍ എംപിയുടെയും എം.എല്‍.എമാരുടെയും പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് ജില്ലാ നേതൃത്വം പറഞ്ഞു. മൂന്നുവര്‍ഷത്തിനുള്ളില്‍ പുതുതായി 1962 പേര്‍ക്ക് അംഗത്വം നല്‍കി. 111ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് 125 ലോക്കകമ്മിറ്റികള്‍ രൂപീകരിക്കാന്‍ പാര്‍ടിക്ക് കഴിഞ്ഞിട്ടുണ്ട്. 200 ലധികം ബ്രാഞ്ചുകമ്മിറ്റികളും പുതുതായി രൂപീകരിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ സി.എച്ച് കുഞ്ഞമ്പു, കെ കുഞ്ഞിരാമന്‍, വി.പി.പി മുസ്ഥഫ, ടി.വി ഗോവിന്ദന്‍ എന്നിവരും സംബന്ധിച്ചു.
പാര്‍ടിയുടെ ദൗര്‍ബല്യത്തെക്കുറിച്ചാണ് കാസര്‍കോട് സി.പി.എം ജില്ലാ സമ്മേളനത്തില്‍ ഇക്കുറി ഏറെ ചര്‍ച്ചനടത്തിയതെന്ന് എം.വി ബാലകൃഷ്ണന്‍; മഞ്ചേശ്വരത്തും കാസര്‍കോട്ടും പാര്‍ടിക്ക് വേണ്ടവിധം വളരാനായില്ല