ബംഗാള്‍: പശ്ചിമ ബംഗാളിലെ ബംഗുറ ജില്ലയില്‍ കല്‍ക്കരി ഖനി തകര്‍ന്നു വീണ് നാലുപേര്‍ കൊല്ലപ്പെട്ടു. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകടത്തില്‍ നിരവധി തൊഴിലാളികള്‍ ഖനിയില്‍ കുടുങ്ങി കിടക്കുന്നതായി സംശയം, ഇതിനാല്‍ കാണാതായവര്‍ എത്രയാണെന്ന വിവരം സ്ഥിരീകരിച്ചിട്ടില്ല.

ജാര്‍ഖണ്ഡുമായി ചേര്‍ന്ന് കിടക്കുന്ന ബംഗുറ ജില്ലയുടെ ഭൂരിഭാഗവും കല്‍ക്കരി ഖനികളാണ്. ഇതിനാല്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിന് വളരെ അധികം ബുദ്ധിമുട്ട് നേരിടുന്നു.