പശുവിന്റെ പേരില്‍ സംഘ്പരിവാര്‍ 32 പേരെ കൊന്നുകളഞ്ഞു: അബ്ദുല്‍ ഹമീദ് രാംനാട്

  • Post category:local news
  • Reading time:1 min read
You are currently viewing പശുവിന്റെ പേരില്‍ സംഘ്പരിവാര്‍ 32 പേരെ കൊന്നുകളഞ്ഞു: അബ്ദുല്‍ ഹമീദ് രാംനാട്

 

കാസര്‍കോട്: ഒരു കാലത്ത് ദളിതുകളേയും, മുസ്ലിംകളേയും ഇല്ലായ്മ ചെയ്യാന്‍ കാരണങ്ങളുണ്ടാക്കി കലാപങ്ങളൂം, കൊലകളും നടത്തിയ സംഘ് പരിവാര്‍ ഇന്ന് ഒരു കാരണവുമില്ലാതെ വെറും പശുവിന്റെ പേരില്‍ 32 പേരെയാണ് കൊന്നുതള്ളിയതെന്ന് എസ്.ഡി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം അബ്ദുല്‍ ഹമീദ് രാംനാട്. ‘ഇന്ത്യയെ തല്ലി കൊല്ലുന്നത് തടയുക’ എന്ന പ്രമേയത്തില്‍ എസ്.ഡി.പി.ഐ ദേശീയ കാംപയിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിരോധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എന്‍.യു. അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. എസ്.ഡി.പി.ഐ.സംസ്ഥാന സെക്രട്ടറി എ.കെ.അബ്ദുല്‍ മജീദ് പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു.ഇമാം കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം സഹീര്‍ അബ്ബാസ് സഅദി, എസ്.ഡി.പി.ഐ.സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.കെ.അബ്ദുല്‍ ജബ്ബാര്‍, എസ്.ഡി.ടി.യു. സംസ്ഥാന സെക്രട്ടറി നിസാം തച്ചോണം, കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി.കെ.സലീം, വുമണ്‍സ് ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി അംഗം മഞ്ഞ്ജുഷ മാവിലാടം, പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് വൈ.മുഹമ്മദ് ഇക്ബാല്‍ ഹൊസങ്കടി സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഡോ.സി.ടി സുലെ മാന്‍ സ്വാഗതവും ജില്ലാ സെക്രട്ടറി ഖാദര്‍ അറഫ നന്ദിയും പറഞ്ഞു
ഉച്ചയ്ക്ക് മൂന്നരയോടെ സൈനുല്‍ ആബിദിന്‍ നഗറില്‍(തായലങ്ങാടി ക്ലോക്ക് ടവര്‍) നിന്നും ആരംഭിച്ച പ്രകടനത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നുറുക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. പ്രസിഡന്റ് എന്‍.യു. അബ്ദുല്‍ സലാം, ജനറല്‍ സെക്രട്ടറി ഡോ.സി.ടി. സുലൈമാന്‍, സെക്രട്ടറി ഖാദര്‍ അറഫ, അബ്ദുല്ല എരിയാല്‍, മുഹമ്മദ് പാക്യാര, അഷ്‌റഫ് കോളിയടുക്കം, കെ.വി.പി.സാബിര്‍, ഖമറുല്‍ ഹസീന, മഞ്ജുഷ മാവിലാടം, സക്കറിയ ഉളിയത്തടുക്ക, മജീദ് പാവള, അന്‍വര്‍ ഹൊസങ്കടി നേതൃത്വം നല്‍കി.

 

0Shares