പല്ലിശ്ശേരിയുടെ ആരോപണങ്ങള്‍ക്ക് മറുപടി: മീനാക്ഷിക്കും കാവ്യയ്ക്കുമൊപ്പമുള്ള ദിലീപിന്റെ അമേരിക്കയിലെ അവധിക്കാല ചിത്രങ്ങള്‍ വൈറലാകുന്നു.

  • Post category:news
  • Reading time:1 min read
You are currently viewing പല്ലിശ്ശേരിയുടെ ആരോപണങ്ങള്‍ക്ക് മറുപടി: മീനാക്ഷിക്കും കാവ്യയ്ക്കുമൊപ്പമുള്ള ദിലീപിന്റെ അമേരിക്കയിലെ അവധിക്കാല ചിത്രങ്ങള്‍ വൈറലാകുന്നു.

വാഷിങ്ടണ്‍: ദിലീപും കുടുംബവും അമേരിക്കയില്‍ അവധിക്കാലം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ദിലീപ് ഷോയുടെ ഭാഗമായി അമേരിക്കയില്‍ എത്തിയതാണ് ദിലീപും കാവ്യയും മീനാക്ഷിയും. ഷോ കഴിഞ്ഞ ശേഷം കിട്ടുന്ന ഇടവേളകള്‍ യാത്രയ്ക്കായി മാറ്റിവക്കുകയാണ് മൂവരും. എവിടെപ്പോയാലും മീനാക്ഷിയെ കൂടെക്കൂട്ടാറുള്ള ദിലീപ് അമേരിക്കന്‍ യാത്രയില്‍ നിന്ന് മീനാക്ഷിയെ ഒഴിവാക്കിയതെന്തുകൊണ്ടാണ്. മകള്‍ക്ക് അച്ഛന്റെ തനി സ്വഭാവം മനസ്സിലായി തുടങ്ങി. അമ്മയെ തന്നില്‍ നിന്നും അകറ്റുന്നതിനു വേണ്ടിയാണ് തന്നോട് സ്‌നേഹം നടിച്ചതെന്ന് വ്യക്തമായിരിക്കുന്നു. എന്നിങ്ങനെ മംഗളം മാസികയില്‍ പല്ലിശേരി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയായിട്ടാണ് അമേരിക്കയില്‍ അവധിക്കാലം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ടതെന്ന് നിസ്സംശയം പറയാം.

ഫലത്തില്‍ ദിലീപിനും കാവ്യയ്ക്കും മീനാക്ഷിക്കുമിടയില്‍ യാതൊരു പ്രശ്‌നവുമില്ലെന്ന് കാണിക്കുന്നതാണ് ഈ ചിത്രങ്ങള്‍. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് നിരവധി വെളിപ്പെടുത്തുകളാണ് പല്ലിശ്ശേരി നടത്തിയിരിക്കുന്നത്. ദിലീപ്, നാദിര്‍ഷ, രമേഷ് പിഷാരടി, ധര്‍മ്മജന്‍, സുധി കൊല്ലം, സുബി സുരേഷ്, ഹരിശ്രീ യൂസഫ്, ഏലൂര്‍ ജോര്‍ജ്, റോഷന്‍ ചിറ്റൂര്‍, സമദ് ,കാവ്യാമാധവന്‍, നമിത പ്രമോദ്, തുടങ്ങി 26 ല്‍ പരം കലാകാരന്മാരാണ് ഈ ഷോയില്‍ അണിനിരക്കുന്നത്.

0Shares