പര്‍ദ്ദ ധരിച്ചെത്തിയ ഹിന്ദു യുവതി നക്‌സലെറ്റോ; പോലീസിനു മുന്നില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവതി കാസര്‍കോട്ടെത്തിയതെന്തിന്…?

  • Post category:local news
  • Reading time:1 min read
You are currently viewing പര്‍ദ്ദ ധരിച്ചെത്തിയ ഹിന്ദു യുവതി നക്‌സലെറ്റോ; പോലീസിനു മുന്നില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവതി കാസര്‍കോട്ടെത്തിയതെന്തിന്…?

കാസര്‍കോട്: പര്‍ദ്ദ ധരിച്ചെത്തിയ ഹിന്ദു യുവതി പോലീസിനെയും നാട്ടുകാരെയും വലച്ചു. ബംഗളൂരു സ്വദേശിനിയായ യുവതിയാണ് പര്‍ദ്ദ ധരിച്ച് കാസര്‍കോട്ടെത്തിയത്. കഴിഞ്ഞ ദിവസം കാസര്‍കോട് ബദിയടുക്ക മുക്കംപാറയിലാണ് സംഭവം നടന്നത്. സംശയാസ്പദമായ രീതിയില്‍ കണ്ട യുവതിയാണ് നാട്ടുകാരെ വലച്ചത്.സംശയം തോന്നിയ ചിലര്‍ യുവതിയോട് കാര്യമന്വേഷിച്ചപ്പോള്‍ ഹിന്ദിയിലും കന്നഡിയിലുമാണ് മറുപടി പറഞ്ഞത്. തന്റെ പേര് മഞ്ജുളയെന്നാണെന്നും വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതെന്നുമാണ് യുവതി പറഞ്ഞത്. എന്നാല്‍ യുവതിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുയായിരുന്നു.

യുവതി നക്സലൈറ്റ് നേതാവാണെന്നായിരുന്നു നാട്ടുകാരുടെ ആരോപണം. എന്നാല്‍ പോലീസിനെ കണ്ട യുവതി പര്‍ദ്ദ ഊരിമാറ്റി പുത്തൂര്‍ ഭാഗത്തേക്കുള്ള ബസില്‍ കയറി രക്ഷപ്പെട്ടു. ബസിനെ പിന്‍തുടര്‍ന്നാണ് പോലീസ് യുവതിയെ പിടികൂടിയത്. സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് ബംഗളൂരു സ്വദേശിനിയായ താന്‍ നഴ്സായി ജോലി ചെയ്യുകയാണെന്നും കാമുകനെ തേടിയാണ് ബദിയടുക്കയിലെത്തിയതെന്നും യുവതി പോലീസിനോട് പറഞ്ഞത്. എന്നാല്‍, യുവതി അന്വേഷിച്ചെത്തിയ ബദിയടുക്ക സ്വദേശിയായ കാമുകന്‍ ഇപ്പോള്‍ ഗള്‍ഫിലാണെന്നു പോലീസ് അന്വേഷിച്ചറിയുകയായിരുന്നു. തുടര്‍ന്ന് പോലീസ് യുവതിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി. അവിടെ ബന്ധുക്കള്‍ക്കെത്തി യുവതിയെ കൊണ്ടുപോയി.

0Shares