കാസര്‍കോട്: സാഹചര്യ പരിസ്ഥിതിമൂലം അനാഥത്വം പേറി സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ക്ക് തൊഴില്‍ നൈപുണ്യ വിദ്യഭ്യാസത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കണമെന്ന് കേന്ദ്രസര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ജി ഗോപകുമാര്‍. കാസര്‍കോട് പരവനടുക്കം സര്‍ക്കാര്‍ ശിശുസംരക്ഷണ കേന്ദ്രത്തിന്റെയും മഹിള മന്ദിരത്തിന്റെയും അന്തേവാസികള്‍ക്കായി ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരള സംഘടിപ്പിച്ച പുതുവല്‍സര പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് സി കെ നാസര്‍ അദ്ധ്യക്ഷത വഹിച്ചു. സുനില്‍ മളിക്കാല്‍, ഉമ്മര്‍പാടലടുക്ക, അനൂപ് ജോര്‍ജ്ജ്, മഹമൂദ് അബ്ദുല്ല, മൊയിതീന്‍ പൂവടുക്ക തുടങ്ങിയവര്‍ സംസാരിച്ചു.
ഉഷ ടീച്ചര്‍, പ്രസാദ് പാണ്ടികണ്ടം, ബദറുദ്ദീന്‍ ചളിയംകോട്, നിശാല്‍, കെയര്‍ടേക്കര്‍മാരായ അശ്വതി ശാഫി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ബാലചന്ദ്രന്‍ കൊട്ടോടിയുടെ മാജിക് ഷോയും നടന്നു. അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി. പുതുവല്‍സര കേക്ക്, ബേക്കറി പലഹാരങ്ങള്‍, രാത്രി ഭക്ഷണം എന്നിവയും ഒരുക്കിയിരുന്നു. അന്തേവാസികള്‍ക്കൊപ്പം പങ്കിട്ട പുതുവല്‍സരാഘോഷം ഏവര്‍ക്കും വേറിട്ട അനുഭവമായി.
പരവനടുക്കം മഹിളാമന്ദിരത്തിലെ അന്തേവാസികള്‍ക്ക് നവ്യാനുഭവം പകര്‍ന്ന് പുതുവല്‍സരാഘോഷം; ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരളയാണ് പരിപാടി സംഘടിപ്പിച്ചത്