പത്രപ്രവർത്തക യൂണിയൻ ആരുടെ കുത്തകയും ചട്ടുകവും ആണെന്നും അറിയാം; അതുകൊണ്ട് ഉടുക്കുകൊട്ടി പേടിപ്പിക്കരുത്: ടി. പി സെൻകുമാർ

  • Post category:news
  • Reading time:1 min read
You are currently viewing പത്രപ്രവർത്തക യൂണിയൻ ആരുടെ കുത്തകയും ചട്ടുകവും ആണെന്നും അറിയാം; അതുകൊണ്ട് ഉടുക്കുകൊട്ടി പേടിപ്പിക്കരുത്: ടി. പി സെൻകുമാർ

വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് അപമര്യാദയായി ടി.പി സെൻകുമാർ പെരുമാറിയ സംഭവം ഇന്നലെ വിവാദമായിരുന്നു. അപമര്യാദയായി പെരുമാറിയ സെന്‍കുമാറിനെതിരെ പോലീസ് കേസെടുക്കണമെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു.

അപലപിച്ച കേരള പത്രപ്രവര്‍ത്തക യൂണിയന് മറുപടിയുയാണ് ടി. പി സെന്‍കുമാര്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. എന്താണ് നടന്നതെന്ന് വീഡിയോ ഉണ്ട്. ചോദിച്ച വ്യക്തിക്ക് ഉത്തരവും നല്‍കി. KUWJ ആരുടെ കുത്തകയും ചട്ടുകവും ആണെന്നും അറിയാം. അതുകൊണ്ടു ഉടുക്കുകൊട്ടി പേടിപ്പിക്കരുത്….. എന്നായിരുന്നു സെന്‍കുമാറിന്‍റെ കുറിപ്പ്.

സംസ്ഥാനത്തെ വിവിധ പ്രസ് ക്ലബ്ബുകള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ധനസഹായം യഥാവിധി ഉപയോഗിക്കുന്നില്ലെന്ന പരാതി സംബന്ധിച്ച്‌ അടിയന്തരനടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള വിജിലന്‍സിന്‍റെ ഫയല്‍ നോട്ട് സഹിതം സെന്‍കുമാര്‍ കുറിപ്പില്‍ ചേര്‍ത്തിട്ടുണ്ട്.

0Shares