Categories
news

വിവാഹ ശേഷം ഭാര്യയുടെ ഭാരം കൂടി; വിവാഹ മോചനത്തിന് അപേക്ഷ നൽകി യുവാവ്

തന്നെ പോലൊരാളോടൊപ്പം ജീവിക്കാൻ സാധിക്കില്ലെന്ന് ഭർത്താവ് എപ്പോഴും പറയാറുണ്ടെന്നും നസ്മ പറഞ്ഞു.

വിവാഹ ശേഷം ഭാര്യയുടെ ഭാരം കൂടിയെന്ന് ആരോപിച്ച് വിവാഹ മോചനത്തിന് അപേക്ഷ നൽകി യുവാവ്. മീററ്റിലാണ് സംഭവം. മീററ്റിൽ നീതി ആവശ്യപ്പെട്ട് നസ്മ എന്ന യുവതി പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയതോടെയാണ് വിവരം പുറത്തുവരുന്നത്. ഒരു മാസം മുമ്പ് സൽമാൻ എന്ന ഭർത്താവ് തന്നെ വീട്ടിൽ നിന്ന് പുറത്താക്കിയെന്നും അതിനുശേഷം വിവാഹമോചനത്തിന് അപേക്ഷ നൽകിയെന്നും നസ്മ പറഞ്ഞു.

7 വയസ്സുള്ള ഒരു മകനുമുണ്ട് ഇവർക്ക്. സൽമാൻ തന്നെ പതിവായി ശരീര ഭാരം കൂടുന്നത് സംബന്ധിച്ച് വഴക്കിടാറുണ്ടെന്നും നസ്മ പറയുന്നു. തടിച്ചിയെന്ന് വിളിച്ച് കളിയാക്കാറുണ്ടെന്നും നന്‌സമ പറഞ്ഞു.

തന്നെ പോലൊരാളോടൊപ്പം ജീവിക്കാൻ സാധിക്കില്ലെന്ന് ഭർത്താവ് എപ്പോഴും പറയാറുണ്ടെന്നും നസ്മ പറഞ്ഞു.
തനിക്ക് സൽമാനൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്നും എന്നാൽ ഭർത്താവ് വിവാഹമോചനം ആഗ്രഹിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest