കാസര്‍കോട്: ഈമാസം 11 മുതല്‍ 17 വരെ തായ്ലന്ഡിലെ ചിയാങ് മൈയില്‍ നടക്കുന്ന പത്താമത് ലോക ബോഡി ബില്‍ഡിംഗ് ആന്‍ഡ് ഫിസിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് കാസര്‍കോട് ആലംപാടി സ്വദേശി ഷെരീഫ് കരിപ്പൊടി. മെന്‍ ഫിസിക് വിഭാഗത്തില്‍ 175 സെ.മീ കാറ്റഗറിയിലാണ് മത്സരം. കഴിഞ്ഞ 12 വര്‍ഷമായി ബോഡി ബില്‍ഡിംഗ് മേഖലയില്‍ ജൂനിയര്‍ തലത്തിലും സീനിയര്‍ തലത്തിലും നിരവധി നേട്ടങ്ങള്‍ കൈവരിച്ചിട്ടുലുള്ള ഷെരീഫ് നിലവില്‍ മിസ്റ്റര്‍ കാസര്‍കോടാണ്.
ഒക്ടോബറില്‍ പൂനെയില്‍ നടന്ന ഏഷ്യന്‍ ലോക ബോഡി ബില്‍ഡിംഗ് ആന്‍ഡ് ഫിസിക്സ് ചാമ്പ്യന്‍ഷിപ്പില്‍ 18 ഓളം രാജ്യങ്ങളിലെ കായിക താരങ്ങളോട് മത്സരിച്ചാണ് ലോക ചാമ്പ്യന്‍ഷിപ്പിലേക്ക് ഇടം നേടിയത്. ആലംപാടി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് (ആസ്ക് ആലംപാടി) അംഗം കൂടിയാണ്. എര്‍മാളത്തെ പരേതനായ ജലീല്‍ പുതിയല്ക്ക ജമീല ദമ്പതികളുടെ മകനാണ്. ഭാര്യ: ഫാത്വിമത്ത് റിസ്വാന. മക്കള്‍: ഫാത്വിമത്ത് നെഹ്ല, നൂറ അനിഖ.
പത്താമത് ലോക ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട് ആലംപാടി സ്വദേശിയും