പതിനഞ്ചാംവര്‍ഷവും ഹജ്ജ് ഉംറ പഠന ക്ലാസ് സംഘടിപ്പിച്ച് സിറ്റി ഗോള്‍ഡ്; ക്ലാസിന് നേതൃത്വം നല്‍കിയത് അല്‍ ഹാഫിള് സിറാജുദ്ധീന്‍ അല്‍ ഖാസിമി പത്തനാപുരം

  • Post category:local news
  • Reading time:1 min read
You are currently viewing പതിനഞ്ചാംവര്‍ഷവും ഹജ്ജ് ഉംറ പഠന ക്ലാസ് സംഘടിപ്പിച്ച് സിറ്റി ഗോള്‍ഡ്; ക്ലാസിന് നേതൃത്വം നല്‍കിയത് അല്‍ ഹാഫിള് സിറാജുദ്ധീന്‍ അല്‍ ഖാസിമി പത്തനാപുരം

കാസര്‍കോട്: സ്വര്‍ണ വ്യാപാര സ്ഥാപനമായ സിറ്റി ഗോള്‍ഡ് വര്‍ഷന്തോറും നടത്തിവരാറുള്ള ഹജ്ജ് ഉംറ പഠന ക്ലാസ് കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ചു. സര്‍ക്കാര്‍ വഴിയും സ്വകാര്യ ഏജന്‍സി വഴിയും ഈ വര്‍ഷം ഹജ്ജ് നിര്‍വഹിക്കാനൊരുങ്ങിയ സ്ത്രീകളടക്കമുള്ള നിരവധിപേര്‍ ക്ലാസില്‍ പകെടുത്തു.പഠന ക്ലാസ് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉല്‍ഘാടനം ചെയ്തു. പ്രമുഖ മത പ്രഭാഷകനും വാഗ്മിയുമായ അല്‍ ഹാഫിള് സിറാജുദ്ധീന്‍ അല്‍ ഖാസിമി പത്തനാപുരം ക്ലാസിന് നേതൃത്വം നല്‍കി. സിറ്റിഗോള്‍ഡ് ചെയര്‍മാന്‍ അബ്ദുല്‍ കരീം, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, ചെമ്പരിക്ക ഗ്രൂപ്പ് ചെയര്‍മാന്‍ മുഹമ്മദ് അബ്ദുല്‍ ഖാദര്‍, എം.ടി.സി ഗ്രൂപ്പ് ചെയര്‍മാന്‍ സി.ഹനീഫ് ഹാജി, ഹഫീസ് അബ്ദുല്‍ ഖയ്യും തുടങ്ങിയവരും മറ്റു പ്രമുഖരും പരിപാടിയില്‍ സംബന്ധിച്ചു. സ്വര്‍ണ വ്യാപാരത്തോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനത്തിനും പ്രഥമ പരിഗണന നല്‍കുന്ന സിറ്റി ഗോള്‍ഡ് കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി സൗജന്യ ഹജ്ജ് ഉംറ പഠന ക്ലാസ് നടത്തിവരികയാണ്. ക്ലാസിനെത്തുന്നവര്‍ക്കുള്ള ഭക്ഷണവും സിറ്റിഗോള്‍ഡ് തന്നെ ഒരുക്കിയിരുന്നു.

0Shares