പടന്നക്കാട്ട് ദേശീയ പാതയില്‍ ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു; അപകട ശേഷം നിര്‍ത്താതെ പോയ ലോറിയെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി

  • Post category:local news
  • Reading time:1 min read
You are currently viewing പടന്നക്കാട്ട് ദേശീയ പാതയില്‍ ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു; അപകട ശേഷം നിര്‍ത്താതെ പോയ ലോറിയെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി

കാഞ്ഞങ്ങാട്: പടന്നക്കാട് ദേശീയ പാതയില്‍ ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. ബൈക്കോടിച്ച യുവാവിനെ സാരമായ പരിക്കുകളോടെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാട് ശ്രീശങ്കരാചാര്യ കമ്പ്യൂട്ടര്‍ സെന്ററിലെ വിദ്യാര്‍ത്ഥിയും പടന്നക്കാട് സ്വദേശിയുമായ സിജിത്ത് (20) ആണ് മരിച്ചത്. ഒപ്പം സംഞ്ചരിച്ച നീലേശ്വരം തെരുവിലെ സുദേവി (21) നാണ് ഗുരുതര പരിക്ക്. ഞായറാഴ്ച രാത്രി 12 മണിയോടെ ദേശീയപാതയില്‍ പടന്നക്കാട് പെട്രോള്‍ പമ്പിന് മുന്നിലാണ് അപകടം. ബൈക്കില്‍ പെട്രോള്‍ നിറച്ചതിന് ശേഷം ദേശീയ പാതയിലേക്ക് പ്രവേശിക്കുമ്പോഴാണ് സംഭവം. കാഞ്ഞങ്ങാട് ഭാഗത്തു നിന്നു വന്ന ടാങ്കര്‍ ലോറി ബൈക്കിനെ ഇടിച്ച തെറിപ്പിക്കുകയായിരുന്നു. ഇടിച്ച ലോറി നിര്‍ത്താതെ പോയി.ഇടിയുടെ ആഘാതത്തില്‍ രണ്ടു പേരും തെറിച്ചു വീഴുകയായിരുന്നു. ശബ്ദം കേട്ടെത്തിയ പരിസര വാസികള്‍ ഉടന്‍ സിജിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിന് ശേഷം നിര്‍ത്താതെ പോയ ടാങ്കര്‍ ലോറിയെ കരിവെള്ളൂരില്‍ വെച്ചാണ് പിടികൂടിയത്. അപകടത്തില്‍ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്തു. ദാമോദരന്‍-ശാന്ത ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ശരത്, സജിത്ത്.

0Shares