നോട്ട് പ്രതിസന്ധിക്ക് പിന്നാലെ സംസ്​ഥാനം ഇന്ധന പ്രതിസന്ധിയിലേക്കും​.

  • Post category:news
  • Reading time:1 min read
You are currently viewing നോട്ട് പ്രതിസന്ധിക്ക് പിന്നാലെ സംസ്​ഥാനം ഇന്ധന പ്രതിസന്ധിയിലേക്കും​.
കൊച്ചി: നോട്ട് പ്രതിസന്ധിക്ക് പിന്നാലെ സാധാരണക്കാര്‍ക്ക് ഇരുട്ടടിയായി ഇന്ധന പ്രതിസന്ധിയും. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനില്‍ ടാങ്കര്‍ ലോറി സമരം കാരണം ഇന്ധന നീക്കം നിലച്ചിരിക്കുകയാണ്. ഒട്ടുമിക്ക ഐ.ഒ.സി പമ്പുകളിലും ഇന്ധന വിതരണം നിലച്ച അവസ്ഥയാണ്. ഇതോടെ പ്രതിസന്ധിയിലായ ഐ.ഒ.സി പമ്പുടമകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍ എന്നിവക്ക് കീഴിലുള്ള പമ്പുടമകളും ലോഡ്എടുക്കില്ലെന്ന് ആള്‍ കേരളാ ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സ് അറിയിച്ചു.
petrol_pump_100214
സ്റ്റോക്ക് എടുക്കാത്തതിനാല്‍ നിലവിലുള്ള സ്റ്റോക്ക് തിരുന്നതുവരെ മാത്രമേ ഇന്ധന വിതരണം നടക്കുകയുള്ളൂവെന്നാണ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്. ഇതോടെ, സംസ്ഥാനം മൊത്തമായി ഇന്ധന ക്ഷാമത്തിലേക്ക് നീങ്ങുകയാണ്.
pump

 

0Shares