
ഷാഫി തെരുവത്ത്
കാസര്‍കോട്: നെല്ലിക്കുന്ന് ബീച്ച് റോഡില്‍ പ്രവര്‍ത്തിക്കുന്ന നെല്ലിക്കുന്ന് കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസ് മാറ്റാന്‍ നീക്കം. വര്‍ഷങ്ങളായി പൂട്ടി കിടക്കുന്ന നെല്ലിക്കുന്ന് അസ്ട്രല്‍ വാച്ചസ് കമ്പനിക്ക് മുന്‍വശത്തെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ പ്രവത്തിക്കുന്ന നെല്ലിക്കുന്ന് സെക്ഷന്‍ ഓഫീസാണ് മാറ്റാന്‍ അധികൃതര്‍ ശ്രമം നടത്തുന്നത് സ്ഥലസൗകര്യ യില്ലായ്മ കുടിവെള്ള പ്രശ്‌നം തുടങ്ങിയ പ്രശ്‌നങ്ങള്‍ ചൂണ്ടി കാട്ടിയാണ് ഓഫീസ് ഇവിടെ നിന്ന് മറ്റൊരിടത്തേക്ക് മാറ്റുന്നത്. കറന്തക്കാട്ടെ ഒരു സ്വകാര്യ കെട്ടിടത്തിലേക്കാണ് ഓഫീസ് മാറ്റുന്നത്.
വര്‍ഷങ്ങളായി ഇവിടെ പ്രവര്‍ത്തിക്കുന്ന ഓഫീസിന് സൗകര്യമില്ലാത്തതിന്റെ കാരണം പറഞ്ഞ് പുതിയൊരു സ്ഥലത്തേക്ക് മാറ്റുന്നത് ഉപഭോക്താക്കള്‍ക്ക് ദുരിതമാവും ഇപ്പോഴുള്ള ഓഫീസിന് മുന്‍വശത്തെ സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള അസ്ട്രല്‍ വാച്ചസ് കമ്പനി വര്‍ഷങ്ങളായി പൂട്ടി കിടന്ന് നശിക്കുകയാണ്.വ്യവസായ വകുപ്പിന്റെ കീഴിലുള്ള ഈ സ്ഥലത്ത് ഓഫീസ് പണിതാല്‍ സൗകര്യവും ഉപകാരപ്രദവുമായിരിക്കുമെന്ന് നെല്ലിക്കുന്ന് സബീഹുല്‍ ഹുദാ സംഘം അഭിപ്രായപ്പെട്ടു.ഇത് സംബന്ധിച്ച് സ്ഥലം എം.എല്‍.എ.എന്‍.എ.നെല്ലിക്കുന്ന് വൈദ്യുതി മന്ത്രി.വ്യവസായ മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കുവാനും സംഘം തീരുമാനിച്ചു.പ്രസിഡന്റ് ഉനൈഫ്, പി.എ.ഹനീഫ്, കെ എ .ഹാരിസ്, റഷീദ് പൂന, എന്‍.എം മുജീബ് എന്‍.ഇ.ശരീഫ്, ഷാനി ഫ്, നിസാര്‍ എന്നിവര്‍ സംസാരിച്ചു.