നെരൂദ ജൂബിലി സോക്കർ 2k20 സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ആരംഭിച്ചു; ഇനി ഏഴുനാൾ കായിക വസന്തം

  • Post category:news / sports
  • Reading time:1 min read
You are currently viewing നെരൂദ ജൂബിലി സോക്കർ 2k20 സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ആരംഭിച്ചു; ഇനി ഏഴുനാൾ കായിക വസന്തം

കുറ്റിക്കോൽ (കാസർകോട് ): നെരൂദ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ടി.ജി കുട്ടൻ മാസ്റ്റർ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള നെരൂദ ജൂബിലി സോക്കർ 2k20 സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ആരംഭിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. പി.അപ്പുകുട്ടൻ ഉദ്ഘാടനം ചെയ്തു.

ഫെബ്രുവരി പത്ത് തിങ്കളാഴ്ച മുതൽ 16 വരെയാണ് ഫ്ളഡ് ലൈറ്റ് സെവൻസ് കളക്ഷൻ ടൂർണമെന്റ്. കുറ്റിക്കോൽ ശ്രീ മഹാവിഷ്ണു ക്ഷേത്ര മൈതാനിയിൽ കൂറ്റൻ സ്റ്റേഡിയത്തിൽ പ്രഗത്ഭരായ ദേശീയ അന്തർ ദേശീയ താരങ്ങൾ മാറ്റുരക്കും.

നെരൂദ ഗ്രന്ഥാലയം സെക്രട്ടറി കെ.കുഞ്ഞിരാമൻ മാസ്റ്റർ അധ്യക്ഷനായി. കാറഡുക്ക ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട് ഓമന രാമചന്ദ്രൻ മുഖ്യാഥിതിയായി. കാസർകോട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ദാമോദരൻ, ജില്ലാ ജോയിന്റ് സെക്രട്ടറി എ.കെ ശശീന്ദ്രൻ, പഞ്ചായത്ത്‌ അംഗം പി.ഗോപിനാഥൻ, പി.ദിവാകരൻ, ടി.കെ മനോജ്‌, എം.ബാബു, കേരള ബാങ്ക് ബന്തടുക്ക ബ്രാഞ്ച് മാനേജർ ടി.സുകുമാരൻ എന്നിവർ പ്രസംഗിച്ചു.

സംഘാടകസമിതി വൈസ്.ചെയർമാൻ കെ.വിജയകൃഷ്ണൻ മാസ്റ്റർ സ്വാഗതവും കൺവീനർ കെ.ശ്രീജിത്ത്‌ നന്ദിയും പറഞ്ഞു. ഉദ്ഘാടന മത്സരംത്തിൽ യുണൈറ്റഡ് പടുപ്പും കെ.എഫ്.എ കുണ്ടംകുഴിയും മാറ്റുരച്ചു.

0Shares