
കുറ്റിക്കോൽ: നെരൂദ ഗ്രന്ഥാലയത്തിന്റെ രജത ജൂബിലി ആഘോഷങ്ങൾക്കായി ഒരുക്കങ്ങൾ തുടങ്ങി. 2020 ഫെബ്രുവരി മുതൽ 2021 ഫെബ്രുവരി വരെ ഒരു വർഷം വരെ നീണ്ടു നിൽക്കുന്ന രജത ജൂബിലി ആഘോഷങ്ങളാണ് നടക്കുന്നത്.

സംഘാടക സമിതി രൂപീകരണ യോഗം കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. കെ.വിജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ സന്യാ മനോഹറിന് പി.ഗോപാലൻ മാസ്റ്റർ ഉപഹാരം നൽകി.
കാസര്‍കോട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എ. കരുണാകരൻ, എ. ദാമോദരൻ, വെള്ളാല മാധവൻ, ദിലീപ് പള്ളഞ്ചി, സി. രാഘവൻ, എൻ. കെ അനീഷ് എന്നിവർ സംസാരിച്ചു. ഒരു വർഷം വരെ നീണ്ടു നിൽക്കുന്ന രജത ജൂബിലി ആഘോഷങ്ങളുടെ നടത്തിപ്പിനായി പി.ഗോപിനാഥൻ, (ചെയർമാൻ) പി.വേണുഗോപാലൻ, ജി.സുരേഷ് ബാബു, ജി.രാജേഷ് ബാബു, (വർക്കിങ്ങ് ചെയർമാൻ) ടി.രാജു, (ജനറൽ കൺവീനർ) കെ.അരവിന്ദൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
