
കുറ്റിക്കോൽ (കാസർകോട് ): മറവിക്കെതിരായ ഓർമകളുടെ സമരങ്ങൾ ഉണ്ടാകണമെന്നും അത് ജനാഭിലാഷങ്ങളുടെ സമരങ്ങളാണെന്നും മാധ്യമ പ്രവത്തകൻ വെങ്കിടേഷ് രാമകൃഷ്‌ണൻ . വിഖ്യാത എഴുത്തുകാരൻ മിലൻ കുന്ദേരയുടെ വാക്കുകൾ കടമെടുത്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം ഉദ്ധരിച്ചത്. നെരൂദ ഗ്രന്ഥാലയം രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2020 ഫെബ്രുവരി മുതൽ 2021 ഫെബ്രുവരി വരെ ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന രജത ജൂബിലി ആഘോഷങ്ങളുടെ പ്രൗഢമായ തുടക്കമാണ് ഞായയറാഴ്ച കുറ്റിക്കോലിൽ നടന്നത്. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അനുവദിച്ച താലൂക്ക് ഗ്രാഫറൻസ് ലൈബ്രറിയുടെ ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ഡോ. പി.പ്രഭാകരൻ നിർവഹിച്ചു. സംഘാടക സമിതി ചെയർമാൻ പി.ഗോപിനാഥൻ അധ്യക്ഷനായി.

ദേശീയ കായിക താരം ഷഫീഖ് റഹ്മാൻ, വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ.അബൂബക്കർ, ഫോക് ലോർ കലാകാരൻ എച്ച്.അമ്പാടി എന്നിവരെ അനുമോദിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ജെ ലിസി, ബ്ലോക്ക് മെമ്പർ പി.കെ ഗോപാലൻ, കെ.ടി രാഗിണി, എൻ.ടി ലക്ഷ്മി, പി. ദിവാകരൻ,പി.ദാമോദരൻ, ഇ.ജനാർദ്ദനൻ, എ.കരുണാകരൻ, കെ.മുരളീധരൻ, പി.ഗോപാലൻ മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു. വർക്കിങ് ചെയർമാൻ ജി.സുരേഷ് ബാബു സ്വാഗതം പറഞ്ഞു. കൺവീനർ ടി.രാജു നന്ദി പറഞ്ഞു.
