കാസര്‍കോട്: നുള്ളിപ്പാടിയില്‍ കാര്‍ ബൈക്കിലിടിച്ച് മധ്യവയസ്‌ക്കന് പരിക്ക്. മധൂര്‍ സ്വദേശി സെല്‍വ കുമാറി(52) നാണ് തലയ്ക്ക് സാരമായ പരിക്കേറ്റത്. ഇയാളെ നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാവിലെ 10 മണിയോടെ നുള്ളിപ്പാടി പെട്രോള്‍ പമ്പിന് സമീപം ദേശീയ പാതയിലാണ് അപകടം നടന്നത്. വിദ്യാനഗറിലേക്ക് ആശാരിപ്പണിക്ക് പോവുകയായിരുന്നു സെല്‍വകുമാര്‍. പിറകെ വന്ന വാഗണര്‍ കാര്‍ ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലൂടെ കയറിപ്പോയി. റോഡില്‍ തെറിച്ച് വീണ സെല്‍വ കുമാറിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. അമിത വേഗതയിലാണ് കാര്‍ സഞ്ചരിച്ചതെന്ന് ദൃസാക്ഷികള്‍ പറഞ്ഞു. സംഭവത്തില്‍ കാസര്‍കോട് ട്രാഫിക് പോലിസ് കേസെടുത്തു.
നുള്ളിപ്പാടിയില്‍ കാര്‍ ബൈക്കിലിടിച്ച് മധ്യവയസ്‌ക്കന് പരിക്ക്