നീലേശ്വരത്തിന് വീണ്ടും സമ്മാനം; നടന്‍ സുരേഷ് ഗോപി എം.പിയുടെ ഇടപെടലിലൂടെ ഇന്റര്‍ സിറ്റി എക്‌സ്പ്രസിന് സ്റ്റോപ് അനുവദിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing നീലേശ്വരത്തിന് വീണ്ടും സമ്മാനം; നടന്‍ സുരേഷ് ഗോപി എം.പിയുടെ ഇടപെടലിലൂടെ ഇന്റര്‍ സിറ്റി എക്‌സ്പ്രസിന് സ്റ്റോപ് അനുവദിച്ചു

ന്യൂഡല്‍ഹി: നീലേശ്വരത്തിന് ഇരട്ടിമധുരമായി ചെന്നൈ സൂപര്‍ഫാസ്റ്റിന് പിന്നാലെ ഇന്റര്‍ സിറ്റി എക്‌സ്പ്രസിന് സ്റ്റോപനുവദിച്ചു. നടന്‍ സുരേഷ് ഗോപി എം.പിയുടെ ഇടപെടലിലൂടെയാണ് കാര്യം സാധ്യമായത്. മംഗളൂരു കോയമ്പത്തൂര്‍ ഇന്റര്‍സിറ്റിയ്ക്ക് സ്റ്റോപ് അനുവദിച്ചതായി റെയില്‍വേ മന്ത്രാലയം നേരിട്ട് സുരേഷ്‌ഗോപിക്കും റിച്ചാര്‍ഡ് ഹേ എം.പിക്കും അറിയിപ്പു അയച്ചു. നീലേശ്വരം റെയില്‍വേ സ്‌റ്റേഷനില്‍ അഞ്ചു ടോയ്‌ലറ്റുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് സുരേഷ് ഗോപി നേരത്തെ പ്രഖ്യാപിച്ചിരുന്നു. സത്രീ സൗഹൃദ ടോയിലറ്റുകളും പെടും. അടുത്തമാസം തന്നെ സുരേഷ്‌ഗോപിയെത്തി അതിന്റെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുമെന്ന സൂചന ലഭിച്ചിട്ടുണ്ട്. അതേസമയം സ്റ്റോപ് തീരുമാനം ചെന്നൈയിലെ ദക്ഷിണ റെയില്‍വേ ആസ്ഥാനത്തേക്കു കൈമാറിയതായി പി.കരുണാകരന്‍ എംപി അറിയിച്ചു. സ്റ്റോപ്പ് റെയില്‍വേ ടൈംടേബിളില്‍ ഉള്‍പ്പെടുത്തിയ ശേഷം ട്രെയിന്‍ നിര്‍ത്തിത്തുടങ്ങുന്ന തീയതിയും സമയക്രമവും നിശ്ചയിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

0Shares