
നീലേശ്വരം(കാസർകോട്): തീയ്യസമുദായം നേരിടുന്ന നിർബന്ധിത ജാതിപരിവർത്തനം, സംവരണനഷ്ടം തുടങ്ങിയ വിഷയങ്ങൾക്കെതിരെ രൂപംകൊണ്ട തീയ്യക്ഷേമസഭയുടെ സംസ്ഥാന പുനഃസംഘടന യോഗം നടന്നു. യോഗത്തിൽ സംസ്ഥാന ചെയർമാനായി ശ്രീരാജ് പാലക്കാട്ടിനെ തെരഞ്ഞെടുത്തു. ചന്ദ്രൻ പാലാർ, പ്രദീപൻ വി. വി ഉദയമാടം എന്നിവരെ സംസ്ഥാന എക്സിക്യൂട്ടീവ് ആയും ട്രഷറായി സുകേഷ് ടി.വിയെയും, കെ.ടി മധുസൂദനൻ വർക്കിങ് ചെയർമാനായും തിരഞ്ഞെടുത്തു.

നീലേശ്വരത്ത് നടന്ന സംസ്ഥാന കൺവെൻഷൻ യോഗത്തിൽ സംസ്ഥാന ജനറൽ കൺവീനർ വിനോദ് തുരുത്തി സ്വാഗതം പറഞ്ഞു. ശ്രീരാജ് പാലക്കാട്ട് അധ്യക്ഷത വഹിച്ചു. കുമാരൻ മാണിമൂല, കൃഷ്ണൻ തുരുത്തി, എം.വി ചന്ദ്രൻ, അജേഷ് കെ.വി പുത്തിലോട്ട്, സൂരജ് യു.കെ തുടങ്ങിയവർ സംസാരിച്ചു.
