കൊച്ചി: പ്രളയ ദുരിതാശ്വാസത്തിൻ്റെ പേരില്‍ നടത്തുന്ന നിര്‍ബന്ധിത ശമ്പളപ്പിരിവ് കൊള്ളയാണെന്ന് ഹൈക്കോടതി. ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന് ആവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇത് ചോദ്യം ചെയ്ത് ജീവനക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതി പരാമര്‍ശം.
പ്രളയത്തിന് കൈത്താങ്ങേകാന്‍ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്കി സഹായിക്കാനാണ് മുഖ്യമന്ത്രി പോലും ആഹ്വാനം ചെയ്തത്. നിര്‍ബന്ധിത പണപ്പിരിവിന് അദ്ദേഹം അഹ്വാനം നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ നിര്‍ബന്ധമായും പണം നല്‍കണമെന്ന ദേവസ്വം ബോര്‍ഡിന്റെ ഉത്തരവ് കൊള്ളയായി കണക്കാക്കണമെന്നാണ് കോടതി പറഞ്ഞത്. കോടതി പരാമര്‍ശം വന്നതോടെ തീരുമാനം പുനപരിശോധിക്കാമെന്ന് ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു. മുന്‍പ് മലബാര്‍ ദേവസ്വം ബോര്‍ഡും സമാനരീതിയില്‍ ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന് ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു.