
കാസര്‍കോട്: നിര്‍ധനരായ രോഗികള്‍ക്ക് ചികിത്സക്കായി പണം കണ്ടെത്തുക എന്ന ലക്ഷത്തോടെ ദീര്‍ഘദൂര ഓട്ടക്കാരന്‍ എസ്എസ് ഷിനു നടത്തുന്ന 12ാ മത് ജീവന്‍ രക്ഷാ മാരത്തണ്‍ കാഞ്ഞങ്ങാട് നിന്നാരംഭിച്ചു. ബസ് സ്റ്റാന്‍ഡ് പരിസരത്തുവച്ച് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. സിനാന്‍ നീലേശ്വരം അധ്യക്ഷനായി. ഷിനുവിൻ്റെ ജീവന്‍ രക്ഷാ ഫൗണ്ടേഷന്റെയും, ദേശീയ സംഘടയായ നന്മയുടേയും ആഭിമുഖ്യത്തിലാണ് ജീവന്‍ രക്ഷായാത്ര എന്ന പേരില്‍ മാരത്തണ്‍ ആരംഭിച്ചത്. കഴിഞ്ഞ മാരത്തണ്‍ കാഞ്ഞങ്ങാട്ടുനിന്നാണ് ആരംഭിച്ചത്.
കാസര്‍കോട് ജില്ലയിലെ രണ്ടു നിര്‍ധന രോഗികള്‍ക്കു ഒരോ ലക്ഷം രൂപയുടെ ധനസഹായം നല്‍കാനായിരുന്നു ഓട്ടം.
ഈ ജീവന്‍ രക്ഷാ മാരത്തണിലൂടെ എല്ലാ ജില്ലകളിലൂടെയും പര്യടനം നടത്തുണ്ട്. ഓട്ടത്തിനിടയിലാണ് പണം സമാഹരിക്കുന്നത്. ഓടുന്ന സ്ഥലങ്ങളിലെ പ്രദേശവാസികള്‍ ചെറിയ തുകകള്‍ സംഭാവനയായി നല്‍കാറുണ്ട്. ഇത് നിര്‍ധനരായ രോഗികള്‍ക്ക് സഹായമാകും എന്ന് ഷിനു പറയുന്നു. ഇതിനോടകം വിവിധ ഭാഗങ്ങളിലായി 240 ഓളം രോഗികളെ സഹായിച്ചു. എണ്‍പത്തി ആറായിത്തോളം കിലോമീറ്ററുകള്‍ പിന്നിട്ട സംഘത്തിന് 80 ലക്ഷത്തോളം രൂപയുടെ സഹായധനം സമാഹരിക്കാനായതായി ഷിനു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.