നിരന്തരം മെസ്സേജ് അയച്ചിട്ടും ഫോൺ ചെയ്തിട്ടും ഫലമുണ്ടായില്ല; ഉള്ളിലെ തന്റെ ആഗ്രഹം ‘ഉടൻ പണ’ത്തിൽ തുറന്നുപറഞ്ഞ സൈഫുദ്ദീൻ കാണികളുടെ കയ്യടിനേടി; ഒടുവിൽ ആർ.ജെ വേണിയുടെ അതിഥിയായി റേഡിയോ മംഗോവിലും

  • Post category:news
  • Reading time:1 min read
You are currently viewing നിരന്തരം മെസ്സേജ് അയച്ചിട്ടും ഫോൺ ചെയ്തിട്ടും ഫലമുണ്ടായില്ല; ഉള്ളിലെ തന്റെ ആഗ്രഹം ‘ഉടൻ പണ’ത്തിൽ തുറന്നുപറഞ്ഞ സൈഫുദ്ദീൻ കാണികളുടെ കയ്യടിനേടി; ഒടുവിൽ ആർ.ജെ വേണിയുടെ അതിഥിയായി റേഡിയോ മംഗോവിലും

ദുബായ് : എല്ലാ പ്രവാസി മലയാളിയെയും പോലെ കാസർകോട്ടുകാരനായ സൈഫുദ്ധീൻ ദുബൈയിൽ തന്റെ പ്രവാസജീവിധം നയിക്കുകയാണ്. ഇതിനിടെ ദുബായ് റേഡിയോ മംഗോ ആസ്വാദനം തന്റെ ജീവിതത്തിന്റെ ഭാഗമാകുകയായിരുന്നു. പ്രവാസജീവിതത്തിനിടയിലെ പ്രയാസങ്ങൾ മറക്കാൻ ഇത്തരത്തിലുള്ള ചെറു ആസ്വാദനം എല്ലാവരെയും പോലെ സൈഫുദ്ദീനും ശീലമാക്കി. ഇതിനിടെയാണ് എഫ്.എം റേഡിയോയിലെ അവതാരിക ആർ.ജെ വേണി അവതരിപ്പിക്കുന്ന പരിപാടിയിലേക്ക് സൈഫുദ്ധീൻ വിളിക്കുന്നത്. നിർഭാഗ്യവശാൽ സൈഫുദ്ദീന് ഫോൺ കിട്ടാറില്ലായിരുന്നു. പിന്നീട് മെസ്സേജുകൾ അയച്ചു. അതിനും റീപ്ലേ ഉണ്ടായില്ല. നിരന്തരം ഈ ശ്രമം സൈഫുദ്ദീന്‍ തുടർന്നിട്ടും ഫലമുണ്ടാകാത്തതോടെ ഷാർജയിൽ നടന്ന മഴവിൽ മനോരമയുടെ ഉടൻ പണത്തിൽ സൈഫുദ്ദീന്‍ തന്റെ ആഗ്രഹം തുറന്നു പറഞ്ഞു. ഈ സമയം അവതാരകനായ മാത്തു, കല്ലു, രണ്ടുപേരും ഈസംഭവത്തെ നർമ്മവത്കരിച്ചതോടെ കാണികളുടെ കയ്യടി നേടുകയായിരുന്നു.

തുടർന്നാണ് റേഡിയോ മംഗോവിലെ ആർ.ജെ വേണി തന്റെ ശ്രോതാവിനെ തിരിച്ചറിയുന്നത്. പിന്നീട് സൈഫുദ്ദീന്‍ റേഡിയോ മംഗോയുടെ അതിഥിയായി ആർ.ജെ വേണിയോടൊപ്പം പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു. പരിപാടിയില്‍ ഉടനീളം കാസര്‍കോടന്‍ ശൈലിയിലുള്ള സംസാരവും, ജില്ലയുടെ വികസന കാര്യങ്ങളില്‍ തന്‍റെ കാഴ്ചപ്പാടും ആധികാരികമായി പറഞ്ഞതിലൂടെ സൈഫുദ്ദീന്‍ നാട്ടുകാരായ കാസർകോട്ടുകാർകിടയിലും മലയാളി പ്രവാസികൾക്കിടയിലും താരമായിരിക്കുകയാണ്.

പരിപാടിയുടെ വീഡിയോ കാണാം…

https://www.youtube.com/watch?v=s6tw-St6NdY&feature=youtu.be

(വീഡിയോ കടപ്പാട്- മഴവില്‍ മനോരമ, റേഡിയോ മാംഗോ)

0Shares