നിയമ പോരാട്ടം ശക്തമായി തുടരും: മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ നേതൃത്വം

  • Post category:news
  • Reading time:1 min read
You are currently viewing നിയമ പോരാട്ടം ശക്തമായി തുടരും: മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ നേതൃത്വം

കണ്ണൂര്‍: അരിയില്‍ അബ്ദുള്‍ ശുക്കൂറിൻ്റെ കൊലയാളികളെ ജയിലിൽ അടക്കുന്നതിന് വേണ്ടി പോരാട്ടം നടത്തുന്ന ലീഗിൻ്റെയും ഷുക്കൂറിൻ്റെ കുടുംബത്തിൻ്റെയും ആത്മ വിശ്വാസം വർധിപ്പിക്കുന്നതാണ് സി.ബി.ഐ സമര്‍പ്പിച്ചിട്ടുള്ള കുറ്റപത്രമെന്ന് മുസ്ലിം ലീഗ് ജില്ലാ നേതൃത്വം.

പി.ജയരാജനേയും, ടി.വി.രാജേഷിനേയും പ്രതികളാക്കി കൊണ്ട് സി.ബി.ഐ സമര്‍പ്പിച്ചിട്ടുള്ള കുറ്റപത്രം നിയമ പോരാട്ടത്തിലെ സുപ്രധാനമായ ചുവടാണെന്നും കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് പി.കുഞ്ഞിമുഹമ്മദും ജനറല്‍ സെക്രട്ടറി അഡ്വ: അബ്ദുള്‍കരീം ചേലേരിയും പ്രസ്താവനയിലുടെ പറഞ്ഞു. ഷുക്കൂര്‍ കൊല ചെയ്യപ്പെട്ടപ്പോള്‍ പാര്‍ട്ടി പറഞ്ഞിരുന്ന കാര്യങ്ങള്‍ ശരിവച്ച്‌ കൊണ്ടാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. കൊലയാളികളെ ജയിലിലടക്കുന്നത് വരെ നിയമ പോരാട്ടം ശക്തമായി തുടരുമെന്നും അവർ അറിയിച്ചു.

0Shares