‘നിങ്ങൾക്ക് കേരളത്തിന്‍റെ മതേതര മനസിൽ ഒരു സ്ഥാനമുണ്ട്, അത് സുരേഷ് ഗോപിക്ക് വക്കാലത്തു പിടിച്ചു കളയാൻ നിൽക്കല്ലേ ബിജുവേട്ടാ’ ; സുരേഷ് ഗോപിയെ പിന്തുണച്ച ബിജു മേനോന്‍റെ ഫേസ്ബുക്ക് പേജിൽ ‌’പൊങ്കാല’

  • Post category:news
  • Reading time:1 min read
You are currently viewing ‘നിങ്ങൾക്ക് കേരളത്തിന്‍റെ മതേതര മനസിൽ ഒരു സ്ഥാനമുണ്ട്, അത് സുരേഷ് ഗോപിക്ക് വക്കാലത്തു പിടിച്ചു കളയാൻ നിൽക്കല്ലേ ബിജുവേട്ടാ’ ; സുരേഷ് ഗോപിയെ പിന്തുണച്ച ബിജു മേനോന്‍റെ ഫേസ്ബുക്ക് പേജിൽ ‌’പൊങ്കാല’

കൊച്ചി: തൃശൂര്‍ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിയെ പിന്തുണച്ച് പ്രചാരണത്തിനെത്തിയ നടൻ ബിജു മേനോന്‍റെ ഫേസ്ബുക്ക് പേജിൽ കമന്‍റുകളുടെ പ്രവാഹം. ബിജു മേനോനെവിമർശിച്ചും അനുകൂലിച്ചും ഒട്ടേറെ പേരാണ് പേജിൽ കമന്‍റുകളിലിട്ടിരിക്കുന്നത്. ”നിങ്ങൾക്ക് കേരളത്തിന്‍റെ മതേതര മനസിൽ ഒരു സ്ഥാനമുണ്ട്, അത് സുരേഷ് ഗോപിക്ക് വക്കാലത്തു പിടിച്ചു കളയാൻ നിൽക്കല്ലേ ബിജുവേട്ടാ..” എന്ന തരത്തിലാണ് പ്രതികരണങ്ങളില്‍ കൂടുതലും.

സുരേഷ് ഗോപിക്ക് വേണ്ടി നടിമാരായ മേനക, പ്രിയ വാര്യർ അടക്കമുള്ള ചലച്ചിത്ര പ്രവർത്തകർക്കൊപ്പം കഴിഞ്ഞ ദിവസമാണ് ബിജു മേനോനും പൊതുവേദിയില്‍ എത്തിയത്. തൃശൂർ ലുലു കൺവെൻഷൻ സെന്‍ററിൽ സൗഹൃദവേദി സംഘടിപ്പിച്ച സുരേഷ് ഗോപിയൊടൊപ്പം എന്ന പരിപാടിയിലാണ് സിനിമാ താരങ്ങൾ പങ്കെടുത്തത്. സുരേഷ് ഗോപിയെ ജനപ്രതിനിധിയായി കിട്ടിയാല്‍ തൃശൂരിന്‍റെ ഭാഗ്യമാണെന്നും അദ്ദേഹത്തെ പോലെയൊരു മനുഷ്യസ്‌നേഹിയെ താന്‍ വേറെ കണ്ടിട്ടില്ലെന്നും ബിജു മേനോൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് താരത്തെ വിമർശിച്ചും എതിർത്തും കമന്‍റുകൾ സജീവമാകുന്നത്.

0Shares