നഷ്ടപ്പെട്ട പണമടങ്ങിയ പേഴ്സ് തിരികെ കിട്ടി; സഹായകമായത് കിംസ് സണ്‍റൈസ് ഹോസ്പിറ്റല്‍ കാര്‍ഡ്

  • Post category:news
  • Reading time:1 min read
You are currently viewing നഷ്ടപ്പെട്ട പണമടങ്ങിയ പേഴ്സ് തിരികെ കിട്ടി; സഹായകമായത് കിംസ് സണ്‍റൈസ് ഹോസ്പിറ്റല്‍ കാര്‍ഡ്

കോഴിക്കോട്/കാസര്‍കോട്: നഷ്ട്ടപ്പെട്ട പണവും സുപ്രധാന രേഖകളും അടങ്ങിയ പേഴ്സ് യഥാര്‍ത്ഥ ഉടമയ്ക്ക് തിരികെ നല്‍കാന്‍ കാസര്‍കോട് കിംസ് സണ്‍റൈസ് ഹോസ്പിറ്റല്‍ രജിസ്ട്രേഷന്‍ കാര്‍ഡ് പൊലീസിന് സഹായകമായി. വടകര സ്വദേശിയും കാസര്‍കോട്, പരവനടുക്കം സ്‌കൂളിലെ താല്‍ക്കാലിക അധ്യാപകനുമായ പ്രജീഷിന്റെ പേഴ്സാണ് കഴിഞ്ഞ സപ്തംബര്‍ 13 ന് കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് വച്ച് നഷ്ടപ്പെട്ടത്. പി.എസ്.സി ഇന്റര്‍വ്യുവിന് ശേഷം മടങ്ങുന്നതിനിടയിലായിരുന്നു സംഭവം.സ്‌കൂള്‍ ലാബിലേക്ക് സാധനങ്ങള്‍ വാങ്ങാനുള്ള പതിനായിരം രൂപയും ചില രേഖകളും ഒപ്പം നഷ്ടപ്പെട്ടിരുന്നുവെന്ന് പ്രജീഷ് ചാനല്‍ ആര്‍.ബിയോട് പറഞ്ഞു. അന്ന് തന്നെ കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനില്‍ പ്രജീഷ് പരാതി നല്‍കിയിരുന്നു. പിന്നീട് നഷ്ടപ്പെട്ട പേഴ്സ് ആരോ പോലിസില്‍ ഏല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് യഥാര്‍ത്ഥ ഉടമയെ കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു പോലിസ്. പേഴ്‌സില്‍ നിന്ന് കാസര്‍കോട്ടെ കിംസ് സണ്‍റൈസ് ഹോസ്പിറ്റലിലെ രജിസ്‌ട്രേഷന്‍ കാര്‍ഡ് ലഭിച്ചിരുന്നു. ഹോസ്പിറ്റല്‍ അധികൃതരുമായി ബന്ധപ്പെട്ട് കാര്‍ഡിലെ ഡിജിറ്റല്‍ നമ്പറിലൂടെ പ്രജീഷിന്റെ വിലാസം ഉറപ്പുവരുത്താന്‍ കഴിഞ്ഞത് പൊലീസിന് സഹായകമായി.

0Shares