
കൊച്ചി/ കാസര്‍കോട് : മെട്രോ ട്രെയിനില്‍ യാത്ര ചെയ്ത്, നെടുമ്പാശ്ശേരി വിമാനത്താവളവും കണ്ട്, ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലും കറങ്ങി അവധിദിനം ചെലവഴിച്ചപ്പോള്‍ അവര്‍ക്കത് നവ്യാനുഭൂതിയായി. തളങ്കര ദഖീറത്തുല്‍ ഉഖ്‌റാ സംഘത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മാലിക് ദീനാര്‍ യതീംഖാനയിലെ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ക്കാണ് ദഖീറത്തുല്‍ ഉഖ്‌റാ സംഘം ‘കൊച്ചിയിലേക്കൊരു സ്‌നേഹയാത്ര’ സംഘടിപ്പിച്ചത്.

സംഘം മുന്‍ ജനറല്‍ സെക്രട്ടറി എന്‍.കെ അമാനുല്ല, യതീംഖാന മാനേജര്‍ ഹസൈനാര്‍ ഹാജി തളങ്കര, പി.എ സത്താര്‍ ഹാജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു യാത്ര. ഓഫീസ് സെക്രട്ടറി ഹസൈനാര്‍, അധ്യാപകരായ അയ്യൂബ്, അബ്ദുല്‍റഹ്മാന്‍, അസ്മ, മാലതി, മഞ്ജുള, മൊയ്തു, ഷാഹു എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
