കാസര്‍കോട്: വിലവര്‍ദ്ധനവ് കാരണം വരുമാനവും ചെലവും ഒത്തുപോവാത്ത സാഹചര്യത്തില്‍ നവംബര്‍ ഒന്ന് മുതല്‍ ജില്ലയിലെ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തി വക്കുകയാണ്. പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി ഉള്‍പെടുത്തുക, ബസുകളുടെ കാലാവധി ഇരുപത് വര്‍ഷമായി വര്‍ധിപ്പിക്കുക, വിദ്യാര്‍ത്ഥികളുടെ യാത്ര നിരക്ക് വര്‍ധിപ്പിക്കുക, കര്‍ണാടകയില്‍ നിന്നും ഡീസല്‍ കൊണ്ടുവരാന്‍ അനുവദിക്കുക, പാരലല്‍ സര്‍വീസ് അടിയന്തരമായും നിര്‍ത്തലാക്കുക, ജില്ലയിലെ മുഴുവന്‍ റോഡുകളും അറ്റകുറ്റപണികള്‍ നടത്തി ഗതാഗതയോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.
അതിന്റെ മുന്നോടിയായി ഒക്ടോബര്‍ 9 ന് രാവിലെ പത്ത് മണി മുതല്‍ രണ്ടുമണിവരെ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ധര്‍ണയും പ്രകടനവും നടത്താന്‍ കാസര്‍കോട് താലൂക് പ്രൈവറ്റ് ബസ് ഓപറേറ്റേഴസ് ഫെഡറേഷന്‍ യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് കെ ഗിരീഷ് യോഗം ഉദ്ഘടനം ചെയ്തു. പ്രസിഡന്റ് എന്‍.എം ഹസൈനാര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സി.എ മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. ശങ്കര നായക്ക്, മുഹമ്മദ് കുഞ്ഞി, പി.എ തിമ്മപ്പ ഭട്ട്, സുബ്ബണ്ണ ആള്‍വാ തുടങ്ങിയവര്‍ പ്രസംഗിച്ചു.
നവംബര്‍ ഒന്ന് മുതല്‍ ബസ് സര്‍വീസ് നിര്‍ത്തിവക്കും; ഈമാസം 9 ന് ധര്‍ണയും പ്രകടനവും