‘നമോ’ സിനിമയ്ക്കായി അതിശയിപ്പിക്കുന്ന മേക്കോവര്‍; കുചേലനായ ജയറാമിന്‍റെ ചിത്രങ്ങള്‍ വൈറല്‍

  • Post category:entertainment / news
  • Reading time:1 min read
You are currently viewing ‘നമോ’ സിനിമയ്ക്കായി അതിശയിപ്പിക്കുന്ന മേക്കോവര്‍; കുചേലനായ ജയറാമിന്‍റെ ചിത്രങ്ങള്‍ വൈറല്‍

മലയാളികളുടെ എക്കാലത്തെയും ഇഷ്ടതാരമായ ജയറാമിന്‍റെ പുത്തന്‍ മേക്കോവര്‍ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. ‘നമോ’ എന്ന ചിത്രത്തിന് വേണ്ടിയാണ് താരത്തിന്‍റെ അതിശയപ്പെടുത്തുന്ന മേക്കോവര്‍. ചിത്രത്തില്‍ കുചേലനായാണ് താരം എത്തുന്നത്. ശരീരഭാഗം കുറച്ച് തല മൊട്ടയടിച്ചുളള വേഷപ്പകര്‍ച്ച സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.

ഗുരുവായൂര്‍ സ്വദേശിയായ വിജീഷ് മണി സംവിധാനം ചെയ്യുന്ന ‘നമോ’യില്‍ മമ നയാന്‍, സര്‍ക്കര്‍ ദേശായി, മൈഥിലി ജാവേദ്കര്‍, രാജ് തുടങ്ങിയവരും ജയറാമിനൊപ്പം വേഷമിടുന്നുണ്ട്. 101 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം സംസ്‌കൃത ഭാഷയിലാണ് ഒരുക്കുന്നത്. നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ ബി. ലെനിന്‍ ആണ് ചിത്രത്തിന്‍റെ എഡിറ്റിങ് നിര്‍വ്വഹിക്കുന്നത്. അനൂപ് ജെലോട്ടയാണ് സംഗീതസംവിധാനം.

0Shares