കാസര്‍കോട്: നന്‍മകള്‍ മാത്രം ജീവിതത്തില്‍ മുഖമുദ്രമാക്കിയ വ്യക്തിയായിരുന്നു മൂന്നര പതിറ്റാണ്ട് കാസര്‍കോട് നഗരസഭയെ പ്രതിനിധീകരിച്ച കൊപ്പല്‍ അബ്ദുല്ലയെന്ന് സംസ്ഥാന ന്യുനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പ്രൊഫ.എ.പി.അബ്ദുല്‍ വഹാബ്. ഐ.എന്‍.എല്‍ കാസര്‍കോട് മുന്‍സിപ്പല്‍ കമ്മിറ്റി നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച കൊപ്പല്‍ അബ്ദുല്ല അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. രാഷ്ട്രീയ എതിരാളികള്‍ പോലും കോപ്പലിനെ വെറുത്തില്ല. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കൊപ്പലിനോളം ഉയരാന്‍ പലര്‍ക്കും സാധിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ വിടവ് കാസര്‍കോട്ടെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌ക്കാരിക രാഗത്തിന് വലിയ തന്നെയെന്നും അദ്ദേഹം പറഞ്ഞു. സ്വാഗത സംഘം ചെയര്‍മാന്‍ മുനീര്‍ കണ്ടാളം അധ്യക്ഷനായി. കന്നഡ സിനിമ നടനും സംവിധായകനുമായ കാസര്‍കോട് ചിന്ന അനുസ്മരണ പ്രഭാഷണം നടത്തി.
എ.അബ്ദുല്‍ റഹ്മാന്‍, സി.എച്ച്.കുഞ്ഞമ്പു, മൊയ്തീന്‍ കുഞ്ഞി കളനാട്, മുഹമ്മദ് മുബാറക് ഹാജി, അജിത് കുമാര്‍ ആസാദ്, അസീസ് കടപ്പുറം, ഹാരിസ് ബെന്നു, ടി.എ.ഷാഫി, ഷാഫി തെരുവത്ത്, നാഗേഷ് ഷെട്ടി, സുബൈര്‍ പടുപ്പ്, റഹിം ബെണ്ടിച്ചാല്‍, അഷ്‌റഫ് അലി ചേരങ്കൈ, സി.എം.എ.ജലീല്‍, ബി.എം അഷ്‌റഫ്, ഹാരിസ് ബെഡി, ഖാദര്‍ ബങ്കര, പി.കെ.അബ്ദുല്‍ റഹ്മാന്‍, കെ.കെ.അബ്ദുല്‍ ഖാദര്‍ ടി.ഹംസ മാസ്റ്റര്‍, ഇബ്രാഹിം ഹാജിചാല പ്രസംഗിച്ചു. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ സിദ്ധീഖ് ചേരങ്കൈ സ്വാഗതവും ട്രഷറര്‍ കുഞ്ഞാമു നെല്ലിക്കുന്ന് നന്ദിയും പറഞ്ഞു.
നന്‍മകള്‍ മാത്രം ജീവിതത്തില്‍ മുഖമുദ്രമാക്കിയ വ്യക്തിയായിരുന്നു കൊപ്പല്‍ അബ്ദുല്ലയെന്ന് പ്രഫ.എ.പി.അബ്ദുല്‍ വഹാബ്