നടി രേഖാ സിന്ധു കാറപകടത്തില്‍ മരിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing നടി രേഖാ സിന്ധു കാറപകടത്തില്‍ മരിച്ചു.

ചെന്നൈ: തമിഴ്-കന്നട സീരിയല്‍ താരം രേഖാ സിന്ധു കാറപടത്തില്‍ മരണപ്പെട്ടു. ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിംഗിനുള്ള യാത്രയ്ക്കിടെ നടി സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു.

ചെന്നൈ-ബെംഗളൂരു നാഷണല്‍ ഹൈവേയില്‍ വച്ചായിരുന്നു അപകടം. കാറ് മീഡിയിനില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. രേഖയ്ക്ക് ഒപ്പം കാറിലുണ്ടായിരുന്ന മൂന്ന് പേരും സംഭവസ്ഥലത്ത് വച്ചുതന്നെ മരണമടഞ്ഞു.

0Shares