നടിയെ ആക്രമിച്ച കേസ്; ഷൂട്ടിംഗ് ഉള്ളതിനാല്‍ ഇന്ന് കോടതിയില്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് ദിലീപ്; ഒഴിവാക്കിയത് പ്ര​ധാ​ന പ്ര​തി​യാ​യ പ​ൾ​സ​ർ സു​നിയുമായി നേരില്‍ കാണുന്നതിനുള്ള സാഹചര്യം

  • Post category:news
  • Reading time:1 min read
You are currently viewing നടിയെ ആക്രമിച്ച കേസ്; ഷൂട്ടിംഗ് ഉള്ളതിനാല്‍ ഇന്ന്   കോടതിയില്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് ദിലീപ്; ഒഴിവാക്കിയത് പ്ര​ധാ​ന പ്ര​തി​യാ​യ പ​ൾ​സ​ർ സു​നിയുമായി നേരില്‍ കാണുന്നതിനുള്ള സാഹചര്യം

കൊച്ചി: അ​ങ്ക​മാ​ലി: ന​ടി​യെ തട്ടിക്കൊണ്ടുപോയി ആ​ക്ര​മി​ച്ച കേ​സി​ൽ നടന്‍ ദിലീപ് ഇന്ന് കോടതിയില്‍ ഹാജരാകില്ല. ഷൂ​ട്ടി​ങ്ങു​ള്ള​തി​നാ​ൽ ചൊ​വ്വാ​ഴ്​​ച കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​നാ​കി​ല്ലെ​ന്ന്​ കാ​ണി​ച്ച്​ ദി​ലീ​പ്​ വെ​ള്ളി​യാ​ഴ്​​ച ന​ൽ​കി​യ അ​പേ​ക്ഷ കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഇതിനെ തുടര്‍ന്നാണ്‌ ദിലീപ് ഇന്ന് കോടതിയില്‍ എത്താത്തത്. ദി​ലീ​പ്​ ഒ​ഴി​കെ​ മു​ഴു​വ​ൻ പ്ര​തി​ക​ളും ചൊ​വ്വാ​ഴ്​​ച അ​ങ്ക​മാ​ലി കോ​ട​തി​യി​ൽ ഹാ​ജ​രാ​കും. ദി​ലീ​പും കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യാ​യ പ​ൾ​സ​ർ സു​നി​യും ത​മ്മി​ൽ നേ​രി​ൽ കാ​ണു​ന്ന സാ​ഹ​ച​ര്യം​ ഇ​തോ​ടെ​ ഒ​ഴി​വാ​യി.

നി​ല​വി​ലെ ജാ​മ്യം തു​ട​രാ​ൻ​ ദി​ലീ​പ്​ ന​ൽ​കി​യ അ​പേ​ക്ഷ​യും കോ​ട​തി അ​നു​വ​ദി​ച്ചി​രു​ന്നു. ന​വം​ബ​ർ 22ന്​ ​അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്​​ഥ​ർ സ​മ​ർ​പ്പി​ച്ച അ​നു​ബ​ന്ധ കു​റ്റ​പ​ത്രം കോ​ട​തി സ്വീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ്​ കേ​സി​ലെ 12 പ്ര​തി​ക​ൾ​ക്കും കു​റ്റ​പ​ത്രം വാ​യി​ച്ച്​ കേ​ൾ​പ്പി​ക്കാ​ൻ കോ​ട​തി സ​മ​ൻ​സ്​ അ​യ​ച്ച​ത്. ജാമ്യത്തില്‍ ഇറങ്ങിയ ശേഷം തനിക്കെതിരെയുള്ള കുറ്റപത്രം പോലീസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി എന്ന് ആരോപിച്ചുകൊണ്ട്‌ ദിലീപ് കോടതിയെ സമീപിച്ചിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോള്‍ ദിലീപ് തന്നെയാണ് കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതെന്നും ദിലീപ് ഹരിശ്ചന്ദ്രന്‍ ഒന്നുമല്ല എന്ന നിലപാടാണ് പ്രോസിക്യൂഷന്‍ സ്വീകരിച്ചത്.

0Shares