
കോട്ടയം: നടപ്പാതയിലൂല്‍ കൂടി ബസ് ഓടിച്ചതിന് ഡ്രൈവര്‍ക്കെതിരെ കടുത്ത നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. ഒരു മാസത്തേക്ക് ഡ്രൈവറുടെ ലൈസന്‍സ് ആര്‍.ടി.ഒ റദ്ദാക്കി. തിരക്കേറിയ സമയത്ത് റോഡിന്‍റെ ഇടതുഭാഗത്തു കൂടി ഓവര്‍ടേക്ക് ചെയ്ത് കാല്‍നടപ്പാതയിലൂടെ ബസോടിച്ചതിനെതിരെയാണ് നടപടി സ്വീകരിച്ചത്. കോട്ടയം – വടവാതൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കളത്തില്‍ ബസിലെ ഡ്രൈവറുടെ ലൈസന്‍സാണ് റദ്ദാക്കിയത്.

കഴിഞ്ഞ 27നു കഞ്ഞിക്കുഴിയിലുണ്ടായ സംഭവത്തെ തുടര്‍ന്നാണ് നടപടി. മോട്ടര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡാണ് സംഭവം കണ്ടെത്തിയത്. തുടര്‍ന്ന് ആര്‍.ടി.ഒയ്ക്കു റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. കോട്ടയം നഗരത്തില്‍ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ വിവിധ കുറ്റകൃത്യങ്ങളില്‍ 200 ഡ്രൈവര്‍മാരുടെ ലൈസന്‍സുകളാണ് റദ്ദാക്കിയത്. പ്രധാന കവലകളില്‍പോലും ബസ് ഡ്രൈവര്‍മാര്‍ ട്രാഫിക് സിഗ്നല്‍പോലും പാലിക്കാറില്ലെന്നാണ് ഓട്ടോ, കാര്‍, ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവരുടെ പ്രധാന പരാതി.
