കാസര്‍കോട്: ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരം നഗരസഭാ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ശുചീകരിച്ചു. ചെയര്‍പേഴ്സണ്‍ ബീഫാത്തിമാ ഇബ്രാഹിം, വൈസ് ചെയര്‍മാന്‍ എല്‍.എ മഹ്മൂദ് ഹാജി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി.എം മുനീര്‍, സെമീന മുജീബ്, നൈമുന്നീസ, കൗണ്‍സര്‍മാരായ ഹമീദ് ബദിര, സിയാന, മുംതാസ്, റംസീന, റഹ്ന, എന്നിവരും ആരോഗ്യവിഭാഗത്തിലെ ജീവനക്കാരും നഗരസഭാ തൊഴിലാളികളും അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളും ഓവര്‍സീയറും പങ്കെടുത്തു.നഗര ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരവും മല്‍സ്യ മാര്‍ക്കറ്റ് പരിസരവും കഴിഞ്ഞ ദിവസങ്ങളില്‍ ശുചീകരിച്ചിരുന്നു. നഗരത്തിലെ ചില വ്യാപാരികള്‍ ഇരുട്ടിന്റെ മറവില്‍ അങ്ങിങ്ങ് അലക്ഷ്യമായി കൂട്ടിയിട്ടിരുന്ന കുപ്പിച്ചില്ലടക്കമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്ത നഗരസഭാ കൗണ്‍സിലര്‍മാര്‍ വലിയ വെല്ലുവിളികളാണ് നേരിട്ടത്.
നഗരത്തില്‍ പ്ലാസ്റ്റിക്ക് നിരോധിച്ചിട്ടുണ്ടെങ്കിലും ചില വ്യാപാരസ്ഥാപനങ്ങളില്‍ ഇന്നും പ്ലാസ്റ്റിക്ക് അനായാസം ലഭ്യമാകുന്നു എന്നത് നഗരസഭക്ക് തലവേദന സൃഷ്ഠിക്കുന്നു. നഗരത്തിലെ ചില ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കൂട്ടിയിടുന്ന പ്രവണത ഇന്നും ചില വ്യാപാരികള്‍ തുടരുന്നു. ഈ പ്രവണത അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ നഗരസഭ നിര്‍ബന്ധതരാകും എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
നഗര ശുചീകരണം എന്നത് നഗരസഭാ കൗണ്‍സിലര്‍മാര്‍ക്ക് മാത്രം ബാധകമോ.? അല്ല എന്നത് നാം ഓരോരുത്തരും മനസ്സിലാക്കണം. ശുചീകരണ യജ്ഞത്തില്‍ നമുക്കും അതിന്റെതായ പങ്കുണ്ട്. നഗരത്തില്‍ എത്തുന്ന സാധാരണ ജനങ്ങള്‍ മുതല്‍ വ്യാപാരികക്ക് വരെ ഇതില്‍ വലിയ ഉത്തരവാദിത്വമാണുള്ളത്. നഗരം വൃത്തിയുള്ളതും വെടിപ്പുള്ളതുമാക്കാന്‍ ഉദ്യോഗസ്ഥരോ കൗണ്‍സിലര്‍മാരോ ശ്രമം നടത്തിയാല്‍ പോരാ പകരം പൊതുജനം സ്വയം പ്രതിജ്ഞ എടുക്കണം. എന്റെ നഗരം ശുചിത്വമുള്ളതാകണം, അതിനായി ‘ഞാന്‍ ഞാന്‍’ സ്വയം എന്ത് ചെയ്യണം എന്ന് ഓരോരുത്തരും ആലോചിക്ക്.
കഴിഞ്ഞ ദിവസങ്ങളില്‍ കാണാനായത്:
കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ശുചീകരണത്തിന് മുന്‍കൈ എടുത്ത് നഗരത്തിലെ വിവിധ ഇടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശ്രമദാനം നടത്തിയപ്പോള്‍ പൊതുജന പിന്തുണ ഉണ്ടായില്ല എന്നതാണ് കാസര്‍കോടിന്റെ പൊതു മുരടിപ്പിന് പ്രധാന കാരണം. നഗരത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന പല സംഘടനകളും യജ്ഞത്തില്‍ നിന്നും മുഖം തിരിച്ചുനിന്നു. ഗാന്ധി ജയന്തി ദിനമായ ചൊവ്വാഴ്ച്ച മാത്രം നാമമാത്രമായ ചില പ്രവര്‍ത്തകര്‍ ഒറ്റപ്പെട്ട കേന്ദ്രങ്ങള്‍ ശുചീകരണം നടത്തി മുഖം രക്ഷിക്കുകയാണുണ്ടായത്. നഗരത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൗണ്‍സിലര്‍മാര്‍ മുന്‍കൈ എടുക്കുമ്പോഴ് അവര്‍ക്ക് പ്രചോദനം പകരാന്‍ പോലും നമുക്കാവുന്നില്ല എന്നതാണ് യാഥാര്‍ത്യം.
https://www.youtube.com/watch?v=fahL87Zy12E&t=21s
