ധര്‍മജന്‍ ഫ്രീക്കനായി…

  • Post category:entertainment / news
  • Reading time:1 min read
You are currently viewing ധര്‍മജന്‍ ഫ്രീക്കനായി…

കൊച്ചി: ധര്‍മജന്റെ പുത്തന്‍ മേക്കോവറാണ് അണിയറയിലെ പുതിയ ചര്‍ച്ച. നാടന്‍ ലുക്കിലെത്തിയിരുന്ന ധര്‍മജന്‍ ഫ്രീക്കന്‍ ലുക്കിലാണ് ഇനി എത്തുന്നത്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘ചങ്ക്‌സ്’ എന്ന സിനിമയ്ക്ക് വേണ്ടിയാണ് ധര്‍മജന്റെ ഈ കിടിലന്‍ മേക്കോവര്‍. 2016ലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘ഹാപ്പി വെഡ്ഡിംങിനു’ ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ചങ്ക്‌സ്’. ‘ഹാപ്പി വെഡ്ഡിംങ്’ പോലെ തന്നെ പൂര്‍ണമായും ഒരു എന്റര്‍ടെയ്‌നറാകും ചങ്ക്‌സ്. ധര്‍മജന്‍ പുറമെ ബാലു, ഗണപതി എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ ഹണി റോസ് ആണ് നായിക.

സനൂപ് തൈക്കുടം, ജോസഫ് വിജീഷ്, അനീഷ് ഹമീദ് എന്നിവര്‍ ചേര്‍ന്നാണ് ചങ്ക്‌സിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. പാവാട എന്ന സൂപ്പര്‍ ഹിറ്റ് ചിത്രമൊരുക്കിയ ജി. മാര്‍ത്താണ്ഡന്‍, മമ്മൂട്ടിയുടെ ഹിറ്റ് ചിത്രമായ രാജാധിരാജ സംവിധാനം ചെയ്ത അജയ് വാസുദേവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്‌സണ്‍ പൊഡുത്താസ്, ശ്രീരാജ് എ.കെ.ഡിയും ചേര്‍ന്ന് അവതരിപ്പിക്കുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് വൈശാഖാ സിനിമയുടെ ബാനറില്‍ വൈശാഖ് രാജനാണ്.

 

0Shares