ദൈവങ്ങളെയോ ദൈവ വചനമോ കാണാനാവില്ല; പകരം ഇവിടെ ഇങ്ങിനെ വായിക്കാം- ‘ഭരണഘടന ഈ വീടിന്‍റെ ഐശ്വര്യം’

  • Post category:news
  • Reading time:1 min read
You are currently viewing ദൈവങ്ങളെയോ ദൈവ വചനമോ കാണാനാവില്ല; പകരം ഇവിടെ ഇങ്ങിനെ വായിക്കാം-  ‘ഭരണഘടന ഈ വീടിന്‍റെ ഐശ്വര്യം’

കാസര്‍കോട്: ഭരണഘടനയ്ക്ക് വിരുദ്ധമായ പൗരത്വ ദേദഗതി നിയമത്തിനെതിരെ രാജ്യത്ത് മുഴുവൻ പ്രതിഷേധങ്ങൾ ശക്തമാകുമ്പോൾ കാസര്‍കോട് ജില്ലയിലെ കോഴിച്ചാൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ചരിത്ര അധ്യാപകനായ തിമിരിയിലെ കെ എൻ മനോജ് കുമാറിന്‍റെ സ്വീകരണമുറിയിലേക്ക് കടക്കുമ്പോൾ അതിഥികൾക്ക്‌ സ്വാഗതമോതുന്നത്‌ ഇന്ത്യൻ ഭരണഘടനയിലെ ആർടിക്കിൾ 14 ആണ് .ദൈവങ്ങളെയോ ദൈവ വചനമോകാണേണ്ടതിന് പകരം ‘ഭരണഘടന ഈ വീടിന്‍റെ ഐശ്വര്യം എന്ന വരിയാണ്‌ ചുമരിൽ.

മതേതരത്വം എന്ന ആശയത്തെ വിഭാവനം ചെയ്യുന്ന ഭരണഘടനയെ വർഗീയതാൽപര്യത്തിന് വേണ്ടി പുനർ നിർമിക്കാനുള്ള നടപടികൾ ശക്തമാവുമ്പോൾ അതിനെ പ്രതിരോധിക്കുക എന്നതോടൊപ്പം ഭരണഘടന മുന്നോട്ടുവെക്കുന്ന അവകാശങ്ങളെ വീട്ടിലെത്തുന്നവർക്കും പകർന്ന് നൽകുകയാണ്‌ സാംസ്‌കാരിക പ്രവർത്തകൻ കൂടിയായ മനോജ് കുമാർ ഇതിലൂടെ ചെയ്യുന്നത്.

ഭരണഘടനയില്‍ പറയുന്ന കാര്യങ്ങള്‍ എല്ലാവർക്കും അറിയണമെന്നില്ല. അതിനാല്‍ വീട്ടിലെത്തുന്ന പലരും ചുമരിൽ പതിച്ച വാക്കുകൾ കണ്ടാൽ സംശയാലുക്കളാകും. അവർക്ക് അദ്ദേഹം അത് വിശദീകരിച്ച് കൊടുക്കും.
അധ്യാപകന്‍ എന്നതിന് പുറമേ പുരോഗമനകലാസാഹിത്യ സംഘം എളേരി ഏരിയ കമ്മിറ്റിയംഗവും പ്രഭാഷകനുമാണ് മനോജ്‌ കുമാര്‍.

0Shares