കാഞ്ഞങ്ങാട്: ദേഹത്ത് ഉരസിയതു ചോദ്യം ചെയ്തതിനു മര്‍ദിച്ചതായി വനിതാ പോലീസിനെതിരെ വിദ്യാര്‍ത്ഥിയുടെ പരാതി. കോട്ടപ്പാറയിലെ വിജുലാലിന്റെ മകന്‍ എം.വി. ആകാശി (16)നാണ് പോലിസുകാരിയുടെ മര്‍ദനമേറ്റത്. മര്‍ദനത്തില്‍ ആകാശിന്റെ വലതുകൈയ്ക്കു മുറിവേറ്റു. തിങ്കളാഴ്ച വൈകിട്ട് മാവുങ്കാല്‍ മില്‍മ ഡയറിക്കു സമീപത്തുള്ള റോഡിലാണ് സംഭവം. സുഹൃത്തിനെയും കാത്ത് മില്‍മ ഡയറിക്കു സമീപത്തുള്ള റോഡരികില്‍ നില്‍ക്കുകയായിരുന്ന ആകാശ്. അതുവഴി വന്ന ബൈക്ക് ദേഹത്ത് ഉരസിയ പോയി. ഇതേതുടര്‍ന്ന് ബൈക്കിലുള്ളവരോട് ഇങ്ങനെയാണോ പോകുന്നത് എന്ന് വിദ്യാര്‍ഥി വിളിച്ചു ചോദിക്കുകയായിരുന്നു.
കുറച്ചുദൂരം പോയി തിരിച്ചെത്തിയ വനിതാ പോലീസ് ഉദ്യോഗസ്ഥ തന്നെ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നാണ് വിദ്യാര്‍ത്ഥി പരാതിപ്പെട്ടു. താന്‍ പൊലീസുകാരിയാണെന്നു പറഞ്ഞാണ് കേട്ടാലറയ്ക്കുന്ന ഭാഷയില്‍ തെറിപറഞ്ഞ് മര്‍ദിച്ചതെന്നു വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ പറയുന്നു. അതേസമയം ബൈക്കില്‍ പോകുകയായിരുന്ന തന്നെ വഴക്കു പറഞ്ഞെന്ന് ആരോപിച്ച് കാസര്‍കോട് ടൗണ്‍ സ്‌റ്റേഷനിലെ വനിതാ പോലീസുകാരി വി. സീമയും പരാതി നല്‍കിയിട്ടുണ്ട്. ഇരു പരാതികളിലും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി(30.05.2018)
ഇന്നത്തെ ചോദ്യം
11. വയനാട് ചുരം ഏത് ജില്ലയിലാണ്?
A). വയനാട്
B). കണ്ണൂര്‍
C). മലപ്പുറം
D). കോഴിക്കോട്
E) ഇവയൊന്നുമല്ല
നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്‍.ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് നിര്‍ബന്ധമായും ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ മെസേജ് ആയി ഇന്നുരാത്രി 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടപ്പം നിങ്ങളുടെ മുഴുവന്‍ പേര് (ഫേസ്ബുക്കിലെ പ്രൊഫൈല്‍ നെയിമും വേണം), സ്ഥലം(പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി), മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്‍.ബി വിജയികളെ കണ്ടത്തും. വിജയികള്‍ക്കുള്ള സമ്മാനം ആഴ്ചയിലൊരിക്കല്‍ വിതരണം ചെയ്യും. ഈ സമ്മാനപദ്ധതിയില്‍ ആര്‍ക്കും പങ്കെടുക്കാം. മൗലവി ബുക്ക് ഡിപ്പോ സ്പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങളും ചാനല്‍ ആര്‍.ബിയുടെ സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് ലഭിക്കുക.
ഇന്നലെ (29.05.2018) നടന്ന മല്‍സരത്തിലെ ഉത്തരം: ലീലാകുമാരിയമ്മ
വിജയി: രജീഷ് കുളങ്ങര, പയ്യന്നൂര്‍.