ദേശീയ പാതാ വികസനം, സമരം ശക്തമാക്കും; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

  • Post category:news
  • Reading time:1 min read
You are currently viewing ദേശീയ പാതാ വികസനം, സമരം ശക്തമാക്കും; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

കാസർകോട്: ദേശിയ പാതാ വികസനത്തോടനുബന്ധിച്ച് കട നഷ്ടപ്പെടുന്ന വ്യാപാരികൾക്ക് നഷ്ട്ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്താത്ത പക്ഷം സമരം ശക്തമാകുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ദേശിയ പാതയോരത്തെ യൂണിറ്റുകൾ തീരുമാനിച്ചു.

സമരം ശക്തമാക്കുന്നതിൻ്റെ ഭാഗമായി 13 /02 /2019 ബുധനാഴ്ച്ച രാവിലെ പത്തുമണിക്ക് നുള്ളിപാടിയിലെ നാഷണൽ ഹൈവേ അക്വീസിഷൻ അതോരിറ്റി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ദേശിയ പാതയോരത്തെ കട നഷ്ട്ടപ്പെടുന്ന വ്യാപാരികളും അവരുടെ കുടുംബാംഗങ്ങളും മറ്റു യൂണിറ്റുകളിലെ പ്രധാന പ്രവർത്തകരും സമരത്തിൽ പങ്കെടുക്കും. മാർച്ചിന് മുന്നോടിയായി പുതിയ ബസ്റ്റാൻഡ് പരിസരത്തുനിന്നും പ്രകടനം നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ലാ പ്രസിഡണ്ടുമായ കെ. അഹമ്മദ് ഷെരീഫ്, മാഹിൻ കോളിക്കര, മുഹമ്മദ് റഫീഖ് കെ.ഐ, ടി.എ ഇല്യാസ്, കെ മണികണ്ഠൻ, അശോകൻ പൊയിനാച്ചി, എ.കെ മൊയ്‌തീൻ കുഞ്ഞി, വിക്രം പൈ, കെ.പി അബ്ദുൾ സത്താർ എന്നിവർ പങ്കെടുത്തു.

0Shares