
ദേശീയപാത കുടിയൊഴിപ്പിക്കലിനെതിരെ സമരം ചെയ്തവര്‍ തീവ്രവാദികളാണെങ്കില്‍ കേരളത്തിലെ ആദ്യത്തെ തീവ്രവാദി സ.എ.കെ.ജി ആണെന്ന് ഹാഷിം ചെന്നംപ്പിള്ളി. ദേശീയപാതക്ക് വേണ്ടി യു.ഡി.എഫ് സ്ഥലമേറ്റെടുക്കാനെത്തിയപ്പോള്‍ മുസ്ലിം തീവ്രവാദ സംഘടനകള്‍ സമരം ചെയ്തുവെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ ആരോപിച്ചിരുന്നു.

ഇതിനെതിരെയാണ് ഹാഷിം രംഗത്തെത്തിയിരിക്കുന്നത്. ഇടുക്കി അണക്കെട്ടിന്‍റെ പേരില്‍ ആദിവാസികളടക്കമുള്ള നിരവധി കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതിനതിരെ അന്നത്തെ പാര്‍ട്ടി അഭിപ്രായം പോലും പരിഗണിക്കാതെ ഇടുക്കിയിലെ അമരാവതിയിലെത്തി നിരാഹാര സമര പോരാട്ടത്തിലൂടെ അവര്‍ക്ക് പുനരധിവാസം നേടിക്കൊടുത്താണ് എ.കെ.ജി സമരം അവസാനിപ്പിച്ചതെന്നും വിജയരാഘവനെയും പിണറായിയെയും പോലുളള ഇന്നത്തെ നേതാക്കള്‍ അദ്ദേഹത്തെ പോലുളളവര്‍ക്ക് അപമാനമാണെന്നും അദ്ദേഹം തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
പോസ്റ്റ് വായിക്കാം:
https://www.facebook.com/hashim.chennampilly/posts/1484626751679675
