കോട്ടയം: ബ്രോക്കര്‍മാര്‍ വഴിയും പത്രപ്പരസ്യം വഴിയും കല്ല്യാണം ആലോചിച്ച് മടുത്തു, എങ്ങനെയൊക്കെ സാമ്പത്തിക ഭദ്രതയും നല്ല സ്വഭാവവും ഉണ്ടെന്ന് പറഞ്ഞാലും പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ആവശ്യം സര്‍ക്കാര്‍ ജോലിയുള്ള ചെറുപ്പക്കാരെയാണ്. ഇങ്ങനെ കല്ല്യാണം നീണ്ടു പോയ ഒരു ചെറുപ്പക്കാരന് ഫെയ്സ്ബുക്കിനെ ആശ്രയിച്ചപ്പോള്‍ ഇത് ഏറ്റെടുത്തത് ആയിരങ്ങള്‍. ആയിരത്തോളം പേരാണ് വിവാഹം കഴിക്കാനാവതെ പെണ്ണന്വേഷിച്ചു നടക്കുന്നത്. ഈ സാഹചര്യത്തില്‍ സന്തോഷ് ജോര്‍ജെന്ന ചെറുപ്പക്കാരന്റെ കല്ല്യാണ പരസ്യം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. പോസ്റ്റുകണ്ട ആരെങ്കിലും വധുവിനെ കണ്ടെത്തിത്തരുമെന്ന പ്രതീക്ഷയിലാണ് പോസ്റ്റിട്ടത്. നിങ്ങളുടെ അയല്പക്കത്ത് എനിയ്ക്ക് ചേരുന്ന പെണ്‍കുട്ടികള്‍ ഉണ്ടെങ്കില്‍ അവരെ അറിയിക്കാനും മടിയ്ക്കരുത് വാചകത്തോടെയാണ് പോസ്റ്റ് അവസാനിക്കുന്നതും.
ഫേസ് ബുക്കിലെ പൂര്‍ണരൂപം
വധുവിനെ ആവശ്യമുണ്ട് ക്രിസ്ത്യന്‍ RCSC, 33 വയസ്സ,് 160CM, well settled, സ്വര്‍ണ്ണമായും പണമായും തരാന്‍ ശേഷീ ഇല്ലാത്ത സാമ്പത്തികമായീ തീരെ പീന്നോക്കം നില്ക്കുന്ന കുടുംബത്തില്‍ നിന്നും ആലോചന പ്രതീക്ഷിയ്ക്കുന്നു, കുടുംബ പരമായും വ്യക്തി പരമായും(മദ്യപാനം, പുകവലി, വ്യഭിചാരം) യാതൊരു വിധ പ്രശ്നങ്ങളും ഇല്ലാത്ത ആളാണ് ഞാന്‍
ഉന്നത വിദ്യഭ്യാസവും കൃഷിഭൂമിയും ഉള്ള ആളല്ല ഞാന്‍, അതേ സമയം വാഹനം,A/C,T.V,Washing Machine, ഗ്ലാമറ് തുടങ്ങി എല്ലാവിധ സൗകര്യങ്ങളുള്ള വീടും നല്ല വരുമാനമുള്ള ജോലീയും ആവശ്യത്തിന് സാമ്പത്തീക ഭദ്രതയും എനീയ്ക്ക് ഉണ്ട്(Georgian Dental Lab,Sales) കൂടുതലായി എന്തെങ്കീലും അറീയാന്‍ ഉണ്ടെങ്കില്‍ വ്യക്തമായീ ചോദീച്ച് അറീഞ്ഞതിനു ശേഷം നേരീല്‍ വന്ന് അന്വേഷീയ്ക്കാം, പത്രത്തീല്‍ ഒരു പരസ്യം കൊടുത്തീരുന്നു….. ഗള്‍ഫാണോ? അല്ല അവീടെ തീര്‍ന്നു അതീന്റെ വിശേഷങ്ങള്‍, ആയതീനാല്‍ മതം, ജാതീ, വിദ്യാഭ്യാസം, ജോലീ തുടങ്ങീയ ഡിമാന്റുകള്‍ ഒന്നും തന്നെയില്ല,
പെണ്‍കുട്ടി നല്ല വ്യക്തിത്വത്തിന് ഉടമയായല്‍ മാത്രം മതീ, താല്പര്യമുള്ളവര് ഫോട്ടോ, അഡ്രസ്സ്, ഫോണ്‍ നമ്പര്‍ എന്നീവ മെസെഞ്ചറിലൂടെ അയയ്ക്കുകയും കൂടുതല്‍ വിവരങ്ങള്‍ അതീലുടെ കൈമാറുകയും ചെയ്യുക (മാര്‍ച്ച് പത്താം തീയതി വരെ കാത്തീരുന്നതിനു ശേഷം അതുവരെ വരുന്ന ആലേചനകളില്‍ നിന്ന് അനുയോജ്യമായത് തീരഞ്ഞെടുത്ത് തീരികെ വിളിയ്ക്കും)പത്ര പരസ്യത്തെയും, ബ്രോക്കര്‍മാരെയും ആശ്രയീച്ചിട്ട് ഒരു രക്ഷയുമില്ല, അതു കൊണ്ട് ദയവായി ഇതൊന്ന് ഷെയര്‍ ചെയ്ത് സഹായിക്ക്..
നല്ല ഒരു പെണ്ണീനെ കിട്ടിയാല്‍ ചീലവ് ചെയ്യാം, ഒരുപാട് പേര് മെസ്സേജിലുടെ കുറേ കാര്യങ്ങള്‍ ചോദിയ്ക്കുന്നുണ്ട്, ഇനീയും ഇത്തരം ചോദ്യങ്ങള്‍ ആവര്‍ത്തീയ്ക്കാന്‍ സാധ്യതയുള്ളതുകൊണ്ട് കമന്റില്‍ വീശദമായി ഉത്തരം ചേര്‍ത്തീട്ടുണ്ട്, പെണ്‍കുട്ടിയെ കണ്ടെത്തീക്കഴിഞ്ഞാല്‍ അപ്പോള്‍ത്തന്നെ… ദാ ഇവിടെ ഒരു സെല്‍ഫീ upload ചെയ്യും,ഒരു പക്ഷേ നിങ്ങളുടെ ഒരു ഷെയര്‍ കൊണ്ടായിരിയ്ക്കും എനിയ്ക്ക് ആ നിഷ്കളങ്കയെ കണ്ടെത്താന്‍ കഴിയുക,( പെണ്‍കുട്ടിയുടെ കുടുംബത്തീന് വിവാഹച്ചെലവിനുള്ള സാമ്പത്തീക സ്ഥിതി ഇല്ല എന്ന കാരണത്താലും, മറ്റെന്ത് കാരണത്താലും ആലോചീയ്ക്കാതീരിയ്ക്കരുത്)
ഈശ്വരന് എനീയ്ക്ക് തന്നീട്ടുള്ള കഴിവും,സാമര്‍ത്ഥ്യവും ഉപയോഗീച്ച് ചിന്തിച്ചപ്പോള്‍ ഇങ്ങനെയൊരും പരസ്യരീതി നല്ലതായീരിയ്ക്കുമെന്ന് തോന്നീ, അതു കൊണ്ടാണ് ഈ മാര്‍ഗ്ഗം സ്വീകരിയ്ക്കുന്നത്, എന്റെ പേജീലെ ചിത്രങ്ങളില്‍ കാണുന്ന കാണുന്ന വീടും സ്ഥലവും ഞാന്‍ ആരുടെ മുന്നിലും കൈനീട്ടാതെ സഹായങ്ങള്‍ സ്നേഹപൂര്‍വ്വം നീരസിച്ച് സ്വന്തമായീ രാത്രീയും പകലും അദ്ധ്വാനീച്ച് നേടീയതാണ്, എന്നീട്ട് യോഗ്യതയോടെ പെണ്ണീനെ അന്വേഷീയ്ക്കുമ്പോള്‍ എനീയ്ക്ക് യോജിച്ച സാധാരണ കുടുംബങ്ങളീല്‍ നിന്ന് വിദേശമല്ല, സര്‍ക്കാര്‍ ജോലീയില്ല എന്നെക്കെപ്പറഞ്ഞ് തഴയപ്പെടുന്നത് വിഷമം ഉള്ള കാര്യമാണ്, ഐശ്വര്യറായീ വേണോന്ന് ഒന്നും ഇല്ല, അത്യാവശ്യം എനീയ്ക്ക് കാഴ്ചയ്ക്ക് ഇഷ്ടപ്പെടണം, നീങ്ങളുടെ അയല്പക്കത്ത് എനീയ്ക്ക് ചേരുന്ന പെണ്‍കുട്ടികള്‍ ഉണ്ടെങ്കില്‍ അവരെ അറീയിക്കാനും മടീയ്ക്കരുത്…