ചെങ്ങന്നൂര്‍: തിരുവന്‍വണ്ടൂരിലെ ക്യാമ്പില്‍ കഴിഞ്ഞിരുന്ന രണ്ടരവയസുകാരി മരിച്ചു. സുനില്‍ കുമാര്‍- അനുപമ ദമ്പതികളുടെ മകള്‍ അനവദ്യയാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് അനവദ്യയ്ക്ക് ക്യാമ്പില്‍ വച്ച് പനി പിടിച്ചത്. പനി മൂര്‍ച്ഛിച്ചതോടെ വിറയല്‍ ആരംഭിക്കുകയും സംസാരശേഷി നഷ്ടമാക്കുകയും ചെയ്തു. അടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച കുട്ടിയെ പിന്നീട് കൊല്ലത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കുട്ടിയെ നില വഷളായതിനെ തുടര്‍ന്നാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്. വിദഗ്ദ്ധ പരിശോധനയില്‍ മസ്തിഷ്‌ക ജ്വരമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് തിരുവനപുരം കിംസില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് പനി പിടിച്ചു; ചെങ്ങന്നൂരിലെ രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം