ദുരന്ത ബാധിതർക്ക് വിഷൻ കെയർ ഓപ്റ്റിക്കൽസിന്‍റെ കൈത്താങ്ങ്; സൗജന്യ കാഴ്ച പരിശോധനയും കണ്ണട വിതരണവും

  • Post category:local news
  • Reading time:1 min read
You are currently viewing ദുരന്ത ബാധിതർക്ക് വിഷൻ കെയർ ഓപ്റ്റിക്കൽസിന്‍റെ  കൈത്താങ്ങ്; സൗജന്യ കാഴ്ച പരിശോധനയും കണ്ണട വിതരണവും

ഉപ്പള(കാസറഗോഡ്) : മംഗൽപാടി ജനകീയ വേദിയുമായി സഹകരിച്ചുകൊണ്ട് വിഷൻ കെയർ ഓപ്റ്റിക്കൽസ് മഴക്കെടുതിയിലെ ദുരന്ത ബാധിതർക്ക് സൗജന്യ കാഴ്ച പരിശോധന നടത്തുന്നു. മൂസോടി /ഉപ്പള യിൽ നടക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിൽ വെച്ച് മഞ്ചേശ്വരം താലൂക്കിൽ പെട്ട നിര്‍ദ്ധനരായ രോഗികൾക്ക് സൗജന്യ കാഴ്ച പരിശോധനയും കണ്ണട വിതരണവും നടത്തുന്നതെന്ന് വിഷൻ കെയർ മാനേജ്‌മന്റ്‌ അറിയിച്ചു.

പങ്കെടുക്കുന്നതിനായി ആഗസ്റ്റ് 18 /2019 ഞായറാഴ്ച ഉച്ചക്ക് 2:00 മണി മുതൽ ഗവ: എൽ പി സ്കൂൾ മൂസോടി /ഉപ്പള യിൽ നടക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിൽ എത്തി നിങ്ങളുടെ പേര് രജിസ്റ്റർ ചെയ്യുക.  കൂടുതൽ വിവരങ്ങൾക്ക്: 04998 240325, 99957 87176, വിഷൻ കെയർ ഓപ്റ്റിക്കൽസ്, സ്വിസ് ഗോൾഡിന് മുകൾ വശം, മെയിൻ ജംഗ്ഷൻ, ഉപ്പള.

0Shares