ദര്‍ശീല്‍ ഇനി ബാലതാരമല്ല.

  • Post category:entertainment / news
  • Reading time:1 min read
You are currently viewing ദര്‍ശീല്‍ ഇനി ബാലതാരമല്ല.


മുംബൈ: ആമിര്‍ ഖാനൊപ്പം ‘താരേ സമീന്‍ പര്‍’ എന്ന ചിത്രത്തിലൂടെ പഠന വൈകല്യമുള്ള ഇഷാനായി വന്ന് ജനമനസ്സുകളെ കീഴടക്കിയ ആ നിഷ്‌കളങ്കനായ കൊച്ചു മിടുക്കനെ ഓര്‍മ്മയില്ലെ..? പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജനശ്രദ്ധ നേടിയ ഈ ചിത്രത്തില്‍ ആമിര്‍ ഖാനിനെക്കാളും ഒരുപിടി മുന്നിലായിരുന്നു ദര്‍ശീലിന്റെ അഭിനയം. അന്നത്തെ ആ നിഷ്‌കളങ്കനായ പയ്യനിപ്പോള്‍ വയസ്സ് 20!.

യുവത്വത്തിന്റെ സൗന്ദര്യം തുളുമ്പുന്ന ദര്‍ശീല്‍ ഇപ്പോള്‍ വീണ്ടും സിനിമയിലേക്ക് നായകനായി തിരിച്ചുവരികയാണ്. പ്രതീപ് അറ്റ്ലുരി സംവിധാനം ചെയ്യുന്ന ‘ക്യൂക്കി’ എന്ന ചിത്രത്തിലെ നായകനായിട്ടാണ് ദര്‍ശീല്‍ എത്തുന്നത്. കൗമാര പ്രണയത്തിന്റെ കഥ പറയുന്ന ഈ ചിത്രം ടോണി ഡിസൂസയാണ് നിര്‍മ്മിക്കുന്നത്.

0Shares